ഫ്രാൻസിലെ ഏറ്റവും ഉയരം കൂടിയ പർവത നിര ചുരുങ്ങുന്നുവെന്ന് പഠനങ്ങൾ. രണ്ട് വർഷം കൊണ്ട് മോണ്ട് ബ്ലാങ്ക് കൊടുമുടിയുടെ ഉയരത്തിൽ 2.22 മീറ്ററിന്റെ കുറവുണ്ടായെന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍.
നിലവില്‍ മോണ്ട് ബ്ലാങ്ക് കൊടുമുടിയുടെ ഉയരം 4805.59 മീറ്ററാണ്. ചീഫ് ജിയോമീറ്റര്‍ ജീന്‍ ദെസ് ഗാരെറ്റ്സ് വേനല്‍ക്കാലത്തെ മഴക്കുറവ് ആകാം ഈ പ്രതിഭാസത്തിന് കാരണമെന്നാണ് അന്തര്‍ദേശീയ മാധ്യമങ്ങളോട് വിശദമാക്കിയത്. ഈ കൊടുമുടി ഫ്രാന്‍സിലെ തെക്ക് കിഴക്കന്‍ മേഖലയിലാണ്സ്ഥിതി ചെയ്യുന്നത്. രണ്ട് വര്‍ഷം കൂടുമ്പോഴാണ് കൊടുമുടിയുടെ ഉയരം അളക്കാറുള്ളത്. കാലാവസ്ഥാ വ്യതിയാനം ആല്‍പ്സില്‍ വരുത്തിയ വ്യത്യാസങ്ങള്‍ വിലയിരുത്തുന്നതിന്റെ ഭാഗമായാണ് ഉയരം കണക്കാക്കുന്നത്. കണക്കെടുപ്പ് 2001ലാണ് ആരംഭിച്ചത്. ഓരോ വര്‍ഷവും 13 സെന്റിമീറ്റര്‍ വച്ച് പര്‍വ്വതത്തിന്റെ ഉയരം കുറയുന്നതായാണ് ഗവേഷകര്‍ പറയുന്നത്. മോണ്ട് ബ്ലാങ്ക് കൊടുമുടിയുള്ളത് സമുദ്ര നിരപ്പില്‍ നിന്ന് 4792 മീറ്റര്‍ ഉയരത്തിലാണ്.
എട്ട് ഗ്രൂപ്പുകളായി 20 പേരുള്ള സംഘത്തെ വിഭജിച്ചായിരുന്നു പരിശോധന. ആദ്യമായി ഡ്രോണുകളുടെ സഹായവും കൊടുമുടിയുടെ ഉയരം കണക്കിലാക്കാനായി ഉപയോഗിച്ചിരുന്നു. ഓരോ വര്‍ഷവും 20000 മുതല്‍ 30000 പേരാണ് കൊടുമുടി കീഴടക്കാന്‍ ശ്രമിക്കുന്നത്. തിക്കും തിരക്കും ഒഴിവാക്കാന്‍ ഒരു ദിവസം 214 പേരെ മാത്രമാണ് പര്‍വ്വതാരോഹണത്തിന് ഇവിടെ അനുവദിക്കുന്നത്.

Comments