
പുലിമുരുകന് ശേഷം സംവിധായകന് വൈശാഖും നിര്‍മ്മാതാവ് ടോമിച്ചന് മുളകുപാടവും ഒന്നിക്കുന്നത് മമ്മൂട്ടിക്കായി. 2010ല്‍ ബോക്സ് ഓഫീസ് തരംഗമായി മാറിയ പോക്കിരിരജയുടെ രണ്ടാം ഭാഗമാണ് ഒരുങ്ങുന്നത്. വന്‍ ബജറ്റിലാണ് രണ്ടാം ഭാഗമെത്തുന്നത്. മമ്മൂട്ടിയും പൃഥ്വിരാജുമാണ് ആദ്യ ഭാഗത്തിലെ താരങ്ങള്‍. രാജാ 2 മമ്മൂട്ടിയുടെ കരിയറിലെ തന്നെ ബിഗ് ബജറ്റ് ചിത്രമാകുമെന്നാണ് സൂചന.
ഒരേ സമയം മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലാണ് ചിത്രീകരണം. ഇന്ത്യയിലെ തന്നെ മികച്ച സാങ്കേതിക പ്രവര്‍ത്തകരും വിഎഫ്എക്സ് ടീമും താരങ്ങളും ചിത്രത്തിനായി ഒന്നിക്കും.
രാജാ2 , രാജ എന്ന കഥാപാത്രത്തെ കേന്ദ്രീകരിച്ചാണെന്നും പോക്കിരിരാജയുടെ തുടര്‍ച്ചയാകില്ലെന്നും സംവിധായകന് വൈശാഖ് പറഞ്ഞു. പുതിയ ചിത്രം മറ്റൊരു കഥാ പശ്ചാത്തലത്തിലാകും. ചിത്രത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ വരാനിരിക്കുന്നതേയുള്ളൂ രാജയുടെ പുതിയ അവതാരത്തിനായി കാത്തിരിക്കാം.






