ഷാരൂഖ് ഖാന്- അറ്റ്ലീ കൂട്ടുക്കെട്ടില്‍ സെപ്റ്റംബര്‍ ഏഴിന് തിയേറ്ററുകളില്‍ എത്തിയ ചിത്രം ' ജവാന്'റെക്കാര്‍ഡുകള്‍ ഭേദിച്ച് മുന്നോട്ട് കുതിക്കുകയാണ്. ഇതിനോടകം 1, 095.62 കോടിയാണ് ജവാന് ആഗോളതലത്തില്‍ നേടിയിരിക്കുന്നത്. 615. 7 കോടിയാണ് നാല് ആഴ്ചത്തെ ഇന്ത്യന്‍ കളക്ഷന്‍
ജവാന് തിയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുമ്പോള്‍ യു.എ. ഇയില്‍ സുവര്‍ണ്ണ നേട്ടം കൈവരിച്ചിരിക്കുകയാണ് ചിത്രം. മിഡില്‍ ഈസ്റ്റില്‍ നിന്ന് 16 മില്യണ്‍ യു. എസ് ഡോളര്‍ കളക്ഷനാണ് നേടിയിരിക്കുന്നത്. ഇതാദ്യമായിട്ടാണ് ഒരു ഇന്ത്യന്‍ ചിത്രം മിഡില്‍ ഈസ്റ്റില്‍ നിന്ന് ഇത്രയധികം കളക്ഷന്‍ നേടുന്നത്. യഷ് രാജ് ഫിലിംസാണ് ഇക്കാര്യം ട്വിറ്ററിലൂടെ( എക്സ്) പങ്കുവെച്ചത്.

ഹിന്ദിയെ കൂടാതെ തമിഴ്, തെലുങ്ക് ഭാഷകളിലായിട്ടാണ് ജവാന് പ്രദര്‍ശനത്തിനെത്തിയത്. നയന്‍താരയാണ് ജവാനില്‍ ഷാരൂഖിന്റെ നായികയായി എത്തുന്നത്. ആറ്റ്ലിയുടെയും നയന്‍താരയുടെയും ആദ്യ ബോളിവുഡ് ചിത്രമാണിത്. വിജയ് സേതുപതിയും ചിത്രത്തിലുണ്ട്. ചിത്രത്തില്‍ ദീപിക പദുകോണും കാമിയോ റോളില്‍ എത്തുന്നുണ്ട്. സഞ്ജയ് ദത്തും ചിത്രത്തില്‍ നിര്‍ണ്ണായക കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

Comments