മാനസികമായി ഇഴയടുപ്പമുണ്ടെങ്കിലും സെക്സ് ഉണരുന്നത് ഭാര്യയ്ക്കും ഭര്‍ത്താവിനും എല്ലായ്പ്പോഴും ഒരുപോലെ ആയിരിക്കണമെന്നില്ല. ചിലപ്പോള്‍ ഭാര്യയ്ക്ക് സെക്സിലേര്‍പ്പെടാന്‍ താല്പര്യമുണ്ടാകും എന്നാല്‍ ഭര്‍ത്താവിന് അന്ന്, ആ സമയത്ത് താല്പര്യം ഉണ്ടായെന്ന് വരില്ല. ഇത് തിരിച്ചും സംഭവിക്കാം. കുഞ്ഞിക്കാല് കാണാന്‍ ആഗ്രഹിക്കുന്ന ദമ്പതിമാര്‍, ഇരുവര്‍ക്കും താല്പര്യമില്ലാതെ സെക്സിലേര്‍പ്പെടരുത്. കുടാതെ ശാരീരികവും മാനസികവുമായ ക്ഷീണം, അസ്വസ്ഥത എന്നിവ മൂലം വിഷമിക്കുമ്പോള്‍ സെക്സിന് ശ്രമിക്കാതിരിക്കുന്നതാണ് നല്ലത്. ദമ്പതികളില്‍ ഒരാള്‍ക്ക് ഒരു ദിവസം സെക്സില്‍ നല്ല താല്പര്യവും മറ്റൊരാള്‍ക്ക് തീരെ വേണ്ടാത്ത അവസ്ഥയുമാണെങ്കില്‍ താല്പര്യമുള്ള ആള് തല്‍ക്കാലത്തേക്ക് സെക്സ് വേണ്ടെന്ന് വയ്ക്കണം. ഇതെല്ലാം കുഞ്ഞിന്റെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. ലൈംഗികജീവിതത്തില്‍ രതിവൈകൃതങ്ങള്‍ ഇല്ലെങ്കിലും പങ്കാളിക്ക് താല്പര്യമില്ലാത്ത രീതികള്‍ക്ക് നിര്‍ബന്ധിക്കരുത്. ഇത് പങ്കാളിക്ക് സെക്സിനോട് വെറുപ്പുതോന്നാനിടവരുത്തും. ഇരുവരുടെയും ഒരേ മനസോടെയുള്ള കൂടിച്ചേരലാണ് ഒരു നല്ല രതിമൂര്ഛയിലവസാനിക്കുകയുള്ളൂ. അത് ആരോഗ്യമുള്ള പ്രത്യുല്പാദനത്തിന് സഹായിക്കുകയുമുള്ളു.






