
ഉത്തര ഉണ്ണിയും ഭര്‍ത്താവ് നിതേഷും പ്രേക്ഷകര്‍ക്ക് പരിചിതരാണ്. സോഷ്യല്‍മീഡിയയില്‍ സജീവമായ ഇവരുടെ വിശേഷങ്ങള്‍ ശ്രദ്ധ നേടാറുണ്ട്. ഇടയ്ക്ക് അഭിനയത്തിലും സംവിധാനത്തിലുമൊക്കെ സാന്നിധ്യം അറിയിച്ചിരുന്നു താരപുത്രി. മികച്ച നര്‍ത്തകി കൂടിയായ ഉത്തര സ്വന്തമായി ഡാന്‍സ് സ്കൂള്‍ നടത്തുന്നുണ്ട്.
അടുത്തിടെയായിരുന്നു നിതേഷിനും ഉത്തരയ്ക്കും മകള്‍ ജനിച്ചത്. ധീമഹി എന്നാണ് മകള്‍ക്ക് പേരിട്ടത്. ഗര്‍ഭകാല ചിത്രങ്ങളും വീഡിയോകളുമെല്ലാം സോഷ്യല്‍മീഡിയയിലൂടെ പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ ഉത്തര പങ്കുവെച്ചിരിക്കുന്ന പുതിയ വീഡിയോ ആണ് ശ്രദ്ധ നേടുന്നത്. ഉത്തരയുടെ മകള്‍ ധീമഹിയെ താലോലിക്കുന്ന നവ്യയുടെ വീഡിയോയാണിത്.
നവ്യയുടെ കയ്യില്‍ സുഖമായി ഇരിക്കുകയാണ് കുഞ്ഞ്. 'സുഖിച്ചിരിക്കുകയാണ്... താലോലിച്ച് താലോലിച്ച് കരയാതിരുന്നാല്‍ മതിയായിരുന്നു'വെന്ന് വീഡിയോയില്‍ നവ്യ പറയുന്നതും കേള്‍ക്കാം.
അടുത്തിടെ നവ്യയുടെ നേതൃത്വത്തില്‍ നടന്ന മാതംഗി ഫെസ്റ്റിവലില്‍ പങ്കെടുക്കാന്‍ ഉത്തര എത്തിയപ്പോള്‍ പകര്‍ത്തിയതാണ് വീഡിയോ. മാതംഗി ഫെസ്റ്റിവലിന്റെ പിന്നാമ്പുറ കാഴ്ചകള്‍ എന്ന് പറഞ്ഞാണ് ഉത്തര വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
മാതംഗി ഫെസ്റ്റിവലില്‍ ഉത്തരയും നൃത്തം അവതരിപ്പിച്ചിരുന്നു. കുഞ്ഞ് പിറന്നിട്ട് കുറച്ച് നാളുകള്‍ മാത്രമെ ആയുള്ളുവെങ്കിലും ഉത്തര പ്രസവത്തിന് ശേഷം വളരെ വേഗത്തില്‍ നൃത്തത്തിലേക്ക് തിരിച്ചെത്തിയിരുന്നു. പ്രമുഖരായ നര്‍ത്തകരെ പങ്കെടുപ്പിച്ചാണ് നവ്യ മാതംഗി ഫെസ്റ്റിവല്‍ നടത്തിയത്.






