
യുവതാരങ്ങളായ ടൈഗർ ഷ്രോഫും കൃതി സനോണും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ഗണപത്: എ ഹീറോ ഈസ് ബോൺ' ഓരോ ദിവസവും ആരാധകരെ ആവേശപ്പെടുത്തുകയാണ്. സിനിമയുടെ ടീസറിനു വൻ പ്രതികരണത്തെത്തുടർന്ന്, നിർമ്മാതാക്കൾ അതിലെ ചാർട്ട്ബസ്റ്റർ ട്രാക്കായ ഹം ആയേ ഹേ റിലീസ് ചെയ്തു. ഹുക്ക്സ്റ്റെപ്പിലൂടെ ആകർഷിക്കുന്ന ഈ ഗാനം തരംഗമായി മാറുകയാണ്. ഇപ്പോഴിതാ ടൈഗർ ഷ്രോഫ് തന്റെ ഒരു ഡാൻസ് റിഹേഴ്സൽ വീഡിയോ പങ്കിട്ടിരിക്കുകയാണ്. ഹം ആയേ ഹേയ്ക്കായി റിഹേഴ്സൽ ചെയ്യുന്നതാണ് വീഡിയോയിൽ. ആരാധകർക്ക് സർപ്രൈസ്ഹി ആയി വിഡിയോയിൽ ഷാഹിദ് കപൂറും വരുൺ ധവാനും ടൈഗർ ഷ്റോഫിനൊപ്പം ഡാൻസ് ചെയ്യുന്നുണ്ട്. ആദ്യം ഹം ആയേ ഹേയ്ക്കൊപ്പം ഡാൻസ് ഫ്ലോറുകൾ aveshapeduthi, പിന്നീട് യഥാക്രമം ഷാഹിദിന്റെയും വരുണിന്റെയും ചിത്രങ്ങളിലെ ട്രാക്കുകളും അവർ ചെയ്യുന്നുണ്ട്. താരങ്ങളുടെ വീഡിയോ ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ.






