
ന്യൂഡല്‍ഹി: ഗാസാമുനമ്പില്‍ യുദ്ധം മുറുകുമ്പോള്‍ അക്രമവുമായി ബന്ധപ്പെട്ട് പുതിയപുതിയ റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നുകൊണ്ടിരിക്കുന്നു. ജൂത അവധിയായ സക്കോത്തില് നടന്ന ട്രാന്‍സ് സംഗീതപരിപാടിയില്‍ പങ്കെടുക്കാനെത്തിയ 25 കാരി ഇസ്രായേല്‍ വിദ്യാര്‍ത്ഥിനി നോവ അര്‍ഗമാനി തട്ടിക്കൊണ്ടു പോകലിന് ഇരയായിരുന്നു. ഹമാസ് സംഗീത പരിപാടി നടന്ന വേദിയില്‍ കനത്ത ആക്രമണമാണ് അഴിച്ചു വിട്ടത്. ജനക്കൂട്ടത്തിന് നേരെ നടത്തിയ വെടിവെയ്പ്പില്‍ 250 ലധികം പേര്‍ക്കായിരുന്നു ജീവന് നഷ്ടമായത്.
യുവതിയെ ഹമാസ് പോരാളികള്‍ പിടിച്ചുകൊണ്ടു പോകുന്നതിന്റെ വീഡിയോ കുടുംബം പുറത്തുവിട്ടിട്ടുണ്ട്. ഭീകരമായ നിമിഷങ്ങള്‍ ഇതില്‍ വ്യക്തമാണ്. പാലസ്തീനികളായ തോക്കുധാരികള്‍ അര്ഗാമാനിയെ മോട്ടോര്‍ ബൈക്കില്‍ കയറ്റികൊണ്ടുപോകുന്നതാണ് ദൃശ്യങ്ങളില്‍ കാണുന്നത്. 'എന്നെ കൊല്ലരുത്...!' എന്നും വേണ്ട എന്ന് അര്ഗാമാനി പല തവണ പറയുന്നതും വീഡിയോയില്‍ കേള്‍ക്കാം.
യുവതിയുടെ കാമുകന് അവി നാതനെയും ഹമാസ് പോരാളികള്‍ കൈകാര്യം ചെയ്യുന്നത് വീഡിയോയലുണ്ട്് വീഡിയോ പെട്ടെന്നാണ് സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. ഇത് പൊതുസമൂഹത്തിനിടയില്‍ വലിയ ആശങ്കയ്ക്കും കാരണമായിട്ടുണ്ട്. സഹോദരനെ കാണാനില്ലെന്ന് അവി നാതന്റെ ജേഷ്ഠനും പറഞ്ഞിട്ടുണ്ട്് തട്ടിക്കൊണ്ടു പോകലിന് ഇരയായ ഇരുവരേയും കണ്ടെത്താന്‍ അടിയന്തിര പ്രതികരണ വിഭാഗം ശ്രമം തുടങ്ങിയിട്ടുണ്ടെന്നും മോശേ ഓര് പറഞ്ഞു. വീഡിയോ കൂടി പുറത്തുവന്ന സാഹചര്യത്തില്‍ നോവയെയും അവി നതാനെയും സുരക്ഷിതമായി തിരികെ കൊണ്ടുവരാനുള്ള പ്രവര്‍ത്തനത്തിലാണ് അധികൃതര്‍.
പ്രദേശത്ത് നടന്നുകൊണ്ടിരിക്കുന്ന സമ്മര്‍ദ്ദത്തെയും പ്രതിസന്ധിയെയും യുദ്ധഭൂമിയില്‍ ജീവിക്കുന്ന വ്യക്തികള്‍ നേരിടുന്ന വെല്ലുവിളികളുടെയും പ്രധാന തെളിവായി ഈ വീഡിയോകളും സംഭവങ്ങളും മാറിയിരിക്കുകയാണ്. ഇസ്രായേല്‍ അധികൃതരും അന്താരാഷ്ട്ര സംഘടനകളും ഇസ്രായേലില്‍ നിന്നുള്ള വിവരങ്ങള്‍ സാകൂതം വീക്ഷിക്കുകയും പ്രശ്നം പരിഹരിക്കാനും പിടിച്ചുകൊണ്ടു പോയവരെ മോചിപ്പിക്കാനുമുള്ള ശ്രമങ്ങള്‍ തുടരുകയുമാണ്.
ടെന്‍ഷനിലായ തങ്ങള്‍ അവരെ വിളിക്കാന്‍ ശ്രമിച്ചു. എന്നാല്‍ അവന്റെയും അവളുടെയും ഫോണ്‍ ലഭ്യമല്ലെന്നും ഇരുവരുടേയും ബന്ധുക്കള്‍ പറയുന്നു. ''അവളുടെ മനസ്സില്‍ എന്താണ് സംഭവിക്കുന്നതെന്ന്് ഊഹിക്കാന്‍ പോലും കഴിയുന്നില്ല. ചില തെമ്മാടികള്‍ അവളെ പിടിക്കുകയും പോകാന്‍ അനുവദിക്കാതിരിക്കുകയും ചെയ്യുമ്പോള്‍. അവള് പരിഭ്രാന്തിയോടെ നിലവിളിക്കുകയായിരുന്നെന്ന് ഒര് പറയുന്നു. ഹമാസിന്റെ പെട്ടെന്നുള്ള ആക്രമണത്തില്‍ ഇസ്രായേല്‍ 300-ലധികം പേരാണ് മരണമടഞ്ഞത്. 1,600-ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സംഘടനയ്ക്കെതിരെ ശക്തമായ പ്രതികാരം ചെയ്യുമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രതിജ്ഞയെടുത്തു.






