
കൗതുകമുണര്‍ത്തുന്നതും സാഹസികത നിറഞ്ഞതും മാത്രമല്ല ആളുകളെ പൊട്ടിച്ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന ഒട്ടനവധി വീഡിയോകള്‍ സമൂഹ മാധ്യമങ്ങിലൂടെ വൈറലാകാറുണ്ട്. മറ്റ് പല വീഡിയോകളും നാം കണ്ട് മറക്കുമ്പോള്‍ ഇത്തരം വീഡിയോകള്‍ നാളുകള്‍ കഴിഞ്ഞാലും നമ്മുടെ മനസ്സില്‍ നിന്ന് മാഞ്ഞുപോകില്ല. ഇത്തരത്തിലൊരു വീഡിയോയാണ് നെറ്റീസണ്‍സിനെ പൊട്ടിച്ചിരിപ്പിച്ചുകൊണ്ട് സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്.
അച്ഛനെ വില്‍ക്കാനുണ്ട് എന്നെഴുതിയ പരസ്യ നോട്ടീസ് വീടിന്റെ ജനാലയ്ക്കല്‍ തൂക്കിയ കുഞ്ഞ് പെണ്‍കുട്ടിയാണ് ഈ വൈറല്‍ പോസ്റ്റിലെ താരം. അച്ഛന് തന്നെയാണ് സംഗതി ഫോട്ടോ എടുത്ത് സോഷ്യല്‍ മീഡിയിയലൂടെ പങ്കുവച്ചത്. എട്ട് വയസ് മാത്രമുള്ള പെണ്‍കുട്ടിയാണ് ഇങ്ങനെ വ്യത്യസ്തമായൊരു ചിന്തയില്‍ പെട്ടത്. അച്ഛനെ വില്‍ക്കാനുണ്ട്, വില രണ്ട് ലക്ഷം, കൂടുതല്‍ വിവരങ്ങള്‍ക്ക് കോളിംഗ് ബെല്ലടിക്കുക എന്നാണ് നോട്ടീസില്‍ എഴുതിയിരിക്കുന്നത്. എനിക്ക് അത്ര വിലയില്ലെന്ന് തോന്നുന്നു എന്ന അടിക്കുറിപ്പോടെ അച്ഛന് തന്നെ പങ്കുവച്ച ഫോട്ടോകള്‍ ചുരുങ്ങിയ സമയത്തിനകം വൈറലാവുകയായിരുന്നു.
നിരവധി ആളുകളാണ് വീഡിയോയ്ക്ക് കമന്റുമായി രംഗത്തെത്തിയത്. ചിലര്‍ ഇതിനെ തമാശയായി എടുത്തപ്പോള്‍ മറ്റുചിലര്‍ കാര്യം ഗൗരവമുള്ളതാണ്, എങ്ങനെയാണ് എട്ട് വയസുകാരി ഇങ്ങനെയൊരു 'തമാശ' ചിന്തിക്കുന്നത് എന്ന് ചോദിക്കുന്നു. മകള്‍ നല്ല വായനയും ഉള്‍ക്കാഴ്ചയുമുള്ള കുട്ടിയാണെന്നും വ്യത്യസ്തമായ പുസ്തകങ്ങളും സീരീസുകളുമെല്ലാം മകള്‍ കാണാറുണ്ടെന്നും ഇതിന് മറുപടിയായി അച്ഛന് പറയുന്നു. മാത്രമല്ല- കുട്ടികള്‍ ഒരുപാട് ചിന്തിക്കുന്നവരാണെന്നും ഇദ്ദേഹം ഓര്‍മ്മപ്പെടുത്തുകയാണ്.
ഇങ്ങനെയൊരു പരസ്യം തൂക്കുന്നതിന് മുമ്പ് മകള്‍ തന്നെ അടുത്തുവിളിച്ച് തന്റെ ശമ്പളം ചോദിച്ചിരുന്നുവത്രേ. അതില്‍ അതൃപ്തയായ ശേഷമാണ് അവള് പരസ്യ നോട്ടീസ് തയ്യാറാക്കിയതെന്നും ഇദ്ദേഹം പറയുന്നു. ഏതായാലും ഭൂരിഭാഗം പേരിലും നോട്ടീസ് ചിരി പടര്‍ത്തി കഴിഞ്ഞു.
A minor disagreement and 8-year-old decided to put up a Father For Sale notice out of our apartment door.
Methinks I am not valued enough. 😞 pic.twitter.com/Epavc6gBis— Melanchoholic (@Malavtweets) October 2, 2023






