കുടുംബപ്രേക്ഷകര്‍ക്ക് സുപരിചതയായ താരമാണ് മഹാലക്ഷ്മി ശങ്കര്‍. സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്ക്കുന്ന താരത്തിന് കൂടുതല്‍ ആരാധകരെ കിട്ടിയത് വിവാഹശേഷമാണ്. നിര്‍മാതാവ് രവിചന്ദര്‍ ചന്ദ്രശേഖരനുമായുള്ള താരത്തിന്റെ വിവാഹം വലിയ ചര്‍ച്ചയായി മാറിയിരുന്നു. മഹാലക്ഷ്മിയും ഭര്‍ത്താവുമായുള്ള രൂപവ്യത്യാസമാണ് വാര്‍ത്തകളില്‍ നിറയാനുള്ള കാരണം. വന്‍ തോതിലുള്ള പരിഹാസങ്ങളും ട്രോളുകളുമൊക്കെ ഇവര്‍ക്കെതിരെ വന്നിരുന്നു. എന്നാല്‍ ഈ വിമര്‍ശനങ്ങളൊന്നും ഇവരെ ബാധിച്ചില്ല. സന്തോഷകരമായ ദാമ്പത്യത്തിന്റെ ഒന്നാം വര്‍ഷം കഴിഞ്ഞ ദിവസങ്ങളിലാണ് ഇവര്‍ ഒരുമിച്ച് ആഘോഷിച്ചത്. ഇപ്പോഴിതാ വിവാഹ വാര്‍ഷികം ആഘോഷിച്ച് ഏതാനും ദിവസങ്ങള്‍ക്ക് ശേഷം അപ്രതീക്ഷിത പ്രതിസന്ധി നേരിടുകയാണ് താരങ്ങള്‍. ബിസിനസ് പാര്‍ട്ണറെ തട്ടിപ്പില്‍പ്പെടുത്തി കോടികള്‍ അപഹരിച്ചു എന്ന കേസില്‍ രവീന്ദര്‍ ചന്ദ്രശേഖരനെ പോലീസ് അറസ്റ്റ് ചെയ്തു. 16 കോടി രൂപയുടെ തട്ടിപ്പ് കേസിലാണ് രവീന്ദര്‍ പ്രതിയായത്.
ഈ സംഭവത്തിന് ശേഷം മഹാലക്ഷ്മിയും ഭര്‍ത്താവും ഒന്നിച്ചുള്ള ചിത്രങ്ങള്‍ അവരുടെ ഇൻസ്റ്റഗ്രാം പേജില്‍ വന്നിട്ടില്ല. മഹാലക്ഷ്മി രവീന്ദര്‍ എന്ന ഇൻസ്റ്റാഗ്രാമിലെ പേര് മഹാലക്ഷ്മി ശങ്കര്‍ എന്ന് നടി മാറ്റുകയും ചെയ്തു. മഹാലക്ഷ്മിയും അവരുടെ ഭര്‍ത്താവിനെതിരെ രംഗത്തെത്തിയെന്നാണ് തമിഴകത്തെ പുതിയ വാര്‍ത്ത.
രവീന്ദറിന്റെ അറസ്റ്റ് മഹാലക്ഷ്മിക്ക് ഒരു വലിയ ഷോക്ക് ആയെന്നും താനും വഞ്ചനയ്ക്കിരയായി എന്ന് മഹാലക്ഷ്മി പറഞ്ഞു എന്നുമാണ് റിപ്പോര്‍ട്ട്. ഭര്‍ത്താവിനെതിരെ കൂട്ടുകാരോടായി അവര്‍ ഇങ്ങനെ പറഞ്ഞു എന്നാണ് റിപ്പോര്‍ട്ട്. ‘‘എന്നെ വഞ്ചനയിലൂടെയാണ് രവീന്ദര്‍ വിവാഹം ചെയ്തത്. രവീന്ദറിന്റെ തട്ടിപ്പ് കേസിനെക്കുറിച്ച് എനിക്കൊന്നും അറിയില്ല. എന്നോടൊന്നും പറഞ്ഞിരുന്നില്ല. വിവാഹത്തിന് മുൻപേ ഇതെല്ലാം പരമ രഹസ്യമായി അദ്ദേഹം സൂക്ഷിച്ചു...’’ എന്ന് താരം പറഞ്ഞതായിട്ടാണ് റിപ്പോര്‍ട്ട്. ഇതില്‍ എത്ര സത്യമുണ്ടെന്ന് വ്യക്തമല്ല.
പവര്‍ പ്രൊജക്ടില്‍ ബിസിനസ് തുടങ്ങാമെന്ന് പറഞ്ഞ് നിക്ഷേപകരില്‍ നിന്ന് പണം വാങ്ങിയെങ്കിലും ബിസിനസ് തുടങ്ങിയില്ലെന്നും നല്കിയ പണം തിരികെ കാെടുത്തില്ലെന്നുമാണ് പരാതിക്കാര്‍ ആരോപിച്ചത്. 2020 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഏകദേശം ഒരു മാസക്കാലം ജയിലില്‍ കിടന്ന രവിചന്ദറിന് ഏതാനും ദിവസങ്ങള്‍ക്ക് മുൻപ് ജാമ്യം ലഭിച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.
സീരിയല്‍ ലൊക്കേഷനില്‍ നിന്നു തുടങ്ങിയ പ്രണയമാണ് ഇവരുടേത്. രവീന്ദറിന്റെ ശരീരഘടനയാണ് ട്രോളുകളില്‍ നിറച്ചത്. കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കളുള്ള രവീന്ദറിന്റെ സമ്പാദ്യം കണ്ടാണ് മഹാലക്ഷ്മി വിവാഹത്തിന് സമ്മതിച്ചതെന്നും പണത്തിന് മുന്നില്‍ മഹാലക്ഷ്മിക്ക് മറ്റൊന്നും പ്രശ്നമായിരുന്നില്ലെന്നും വിമര്‍ശനങ്ങള്‍ വന്നു. മഹാലക്ഷ്മിയുടെ രണ്ടാം വിവാഹമായിരുന്നു ഇത്. ആദ്യ ബന്ധത്തില്‍ ഒരു മകന്റെ അമ്മയാണ് അവര്‍. അതും വിമര്‍ശനങ്ങള്‍ക്ക് കാരണമായി. അതേസമയം രവീന്ദറും ആദ്യ വിവാഹബന്ധം പിരിഞ്ഞ ശേഷമാണ് മഹാലക്ഷ്മിയുമായി അടുത്തത്. പരസ്പരം മനസിലാക്കിയാണ് മഹാലക്ഷ്മിയെ വിവാഹം ചെയ്തതെന്ന് നേരത്തെ രവീന്ദര്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. തനിക്കും മകനും ലഭിച്ച ഭാഗ്യം എന്നാണ് ഒന്നാം വിവാഹവാര്‍ഷികത്തില്‍ മഹാലക്ഷ്മി രവീന്ദറിനെക്കുറിച്ച് പറഞ്ഞത്. മുന്‍പ് ഇവര്‍ വിവാഹമോചിതരാകുന്നു എന്ന് വാര്‍ത്തകള്‍ വന്നപ്പോള്‍ മഹാലക്ഷ്മിയും അഭ്യൂഹങ്ങള്‍ക്ക് മറുപടി നല്‍കിയിട്ടുണ്ട്. പക്ഷേ പുതിയ ഭ്യൂഹങ്ങളില് പ്രതികരിക്കാൻ മഹാലക്ഷ്മി ഇതുവരെ തയ്യാറായിട്ടില്ല. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം വിവിധ വസ്ത്ര ബ്രാൻഡുകളുടെ മോഡലാണ്, താരം എല്ലാ ദിവസവും ചിത്രങ്ങള്‍ പങ്കുവയ്ക്കുന്നുണ്ട്.

Comments