
ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത അങ്കമാലി ഡയറീസിലെ പെപ്പെ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് മലയാളി പ്രേക്ഷക മനസ്സില്‍ ഇടം നേടിയ താരമാണ് ആന്റണി വര്‍ഗീസ്. ആദ്യ ചിത്രത്തിലെ കഥാപാത്രമായ പെപ്പെ എന്ന പേരില്‍ ആണ് ആന്റണി മലയാള സിനിമയില്‍ ഇപ്പോള്‍ അറിയപ്പെടുന്നതും.
മലയാളികളുടെ സ്വന്തം ആന്റണി പെപ്പെ ഇന്ന് അദ്ദേഹത്തിന്റെ മുപ്പത്തിനാലാം ജന്മദിനം ആഘോഷിക്കുകയാണ്. മലയാള സിനിമയുടെ യുവ താരങ്ങളില്‍ ഒരാളായി സ്ഥാനം നേടി ആന്റണി വര്‍ഗീസ് എന്ന സാധാരണക്കാരനായ അങ്കമാലിക്കാരന് അതിശയകരമായ ഒരു വളര്‍ച്ചയാണ് സാധ്യമാക്കിയത്. പെപ്പെയുടെ ജന്മദിനത്തില് ആശംസ അറിയിച്ചുകൊണ്ട് അദ്ദേഹത്തിന്റെ ഭാര്യ അനിഷ പങ്കുവെച്ച കുറിപ്പാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്.
‘എന്റെ പാവം പാവം ഏട്ടായിക്ക് ജന്മദിനാശംസകള്. നിങ്ങളെപ്പോലെ അമൂല്യമായ ഒരാളെ എന്റെ ജീവിതത്തില്‍ ലഭിച്ചതില്‍ ഞാന്‍ ശരിക്കും ഭാഗ്യവതിയാണ്. വരാനിരിക്കുന്ന വര്‍ഷം നിങ്ങള്‍ക്ക് അത്ഭുതകരവും അനുഗ്രഹീതവുമാവട്ടെ എന്ന് ഞാന്‍ ആശംസിക്കുന്നു’ എന്നാണ് പെപ്പെയുടെ ഫോട്ടോസ് പങ്കുവച്ചുകൊണ്ട് അനിഷ എഴുതിയിരിക്കുന്നത്.
2021 ഓഗസ്റ്റ് 7 നായിരുന്നു അങ്കമാലി സ്വദേശി ആയ അനീഷ പൗലോസിനെ പെപ്പെ വിവാഹം ചെയ്യുന്നത്. ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരാകുന്നത്. വിദേശത്ത് നഴ്സായി ജോലി ചെയ്യുകയാണ് അനീഷ.






