
തൊടുപുഴ: വിയ്യൂര്‍ ജയിലില്‍നിന്ന് എറണാകുളത്തെ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവരുന്നതിനിടെ പോലീസിനെ വെട്ടിച്ചു കടന്ന പ്രതിയെ ഇടുക്കി എക്െസെസ് സ്പെഷല്‍ സ്ക്വാഡ് പിടികൂടി. കൊടുങ്ങല്ലൂര്‍ മുപ്പത്തടം ബിനാനിപുരം പരങ്ങാട്ടുപറമ്പില് ഷിയാസി(31) നെയാണ് തൊമ്മന്‍കുത്ത് വെള്ളച്ചാട്ടത്തിനു സമീപത്തുനിന്നു പിടികൂടിയത്.
എക്െസെസിന്റെ പതിവ് പട്രോളിങ്ങിനിടെ യാദൃശ്ചികമായി ഷിയാസിനെ കണ്ടപ്പോള്‍ എക്െസെസ് ഉദ്യോഗസ്ഥര്‍ക്കു സംശയംതോന്നി. പേരുവിവരങ്ങള്‍ തിരക്കിയപ്പോള്‍ മഫ്തിയിലായിരുന്ന എക്െസെസ് ഉദ്യോഗസ്ഥരോടു ഷിയാസ് കയര്‍ത്തു. അതോടെ എക്െസെസ് ഉദ്യോഗസ്ഥര്‍ നടത്തിയ ദേഹപരിശോധനയില്‍ ഒരു െകെയില്‍ വിലങ്ങിന്റെ ഭാഗങ്ങള്‍ കണ്ടെത്തി. തുടര്‍ന്നു കസ്റ്റഡിയിലെടുത്തു ചോദ്യംചെയ്തപ്പോഴാണ് തിരുവനന്തപുരത്തുനിന്നു പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു വന്നതാണെന്നു വ്യക്തമായത്. പോലീസിനെ വെട്ടിച്ചു കടന്ന പ്രതി െബെക്കിലാണ് അവിടെയെത്തിയത്. ഷിയാസിനെ കരിമണ്ണൂര്‍ പോലീസിനു െകെമാറി. എറണാകുളം മരട് സ്റ്റേഷനില്‍നിന്നെത്തിയ പോലീസ് ഇയാളുമായി മടങ്ങി.
കഴിഞ്ഞ 10നാണ് ഷിയാസ് പോലീസിനെ വെട്ടിച്ചു കടന്നത്. പോലീസ് പിന്നാലെ എത്തിയെങ്കിലും വഴിയരികില്‍ കണ്ട െബെക്ക് മോഷ്ടിച്ച് അതില്‍ കടന്നുകളയുകയായിരുന്നു. മോഷണക്കേസിലാണ് ഇയാള്‍ ജയിലില്‍ കഴിഞ്ഞത്. എക്െസെസ് ഇന്‍സ്പെക്ടര്‍ അബ്ദുള്‍ വഹാബിന്റെ നേതൃത്വത്തില്‍ പ്രിവന്റീവ് ഓഫീസര്‍ എ.സി. നെബു, പ്രിവന്റീവ് ഓഫീസര്‍ ഗ്രേഡ് പി.കെ. ഷിജു, സിവില്‍ എക്െസെസ് ഓഫീസര്‍ കെ.എസ്. വിഷ്ണുരാജ്, വനിതാ സിവില്‍ എക്െസ്സെസ് ഓഫീസര്‍ സുരഭി, ഡ്രൈവര്‍ പി.കെ. ശശി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.






