
ചിരിപ്പിക്കുന്നതും ചിന്തിപ്പിക്കുന്നതും മാത്രമല്ല, ലോകത്തിന്റെ ഓരോ കോണില്‍ നടക്കുന്ന യഥാര്‍ത്ഥ സംഭവങ്ങളുടെ നേര്‍ക്കാഴ്ചകള്‍ കൂടിയാണ് സമൂഹ മാധ്യമങ്ങിലൂടെ പുറത്തുവരുന്നത്. ഇതിലൂടെ ലോകത്ത് അങ്ങോളമിങ്ങോളം നടക്കുന്ന ഒട്ടനവധി സംഭവങ്ങള്‍ പൊതുജനങ്ങളെ അറിയിക്കാനും ചര്‍ച്ചകള്‍ക്ക് വിധേയമാക്കാനും നടപടികള്‍ സ്വീകരിക്കാനും പ്രേരണയാകുന്നു. ഇപ്പോഴിതാ ഇത്തരത്തില്‍ ബിഹാറിലെ ഒരു കോളെജില്‍ നിന്നുള്ള വീഡിയോയാണ് നെറ്റീസണ്‍സിനിടയില്‍ വന്‍ചര്‍ച്ചകള്‍ക്ക് വിധേയമായിരിക്കുന്നത്. ബിഹാറിലെ ജാമുയി ജില്ലയിലെ ദേവ് സുന്ദരി മെമ്മോറിയല്‍ കോളേജില്‍ നിന്നുള്ള വീഡിയോയാണ് ഇത്.
ഈ കോളെജില്‍ വൈദ്യുതി ഇല്ലാത്തതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ മൊബൈല്‍ ഫ്ലാഷ്ലൈറ്റിന്റെ വെട്ടത്തില്‍ പരീക്ഷ എഴുതുന്നതാണ് വീഡിയോയില്‍ കാണാന്‍ സാധിക്കുന്നത്. വീഡിയോ വൈറലായതോടെ ബിഹാറിലെ വിദ്യാഭ്യാസരംഗത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ വലിയ തോതില്‍ നടക്കുകയാണ്. ഡിഎസ്എം കോളേജിലെ ബിരുദ വിദ്യാര്‍ത്ഥികളുടെ ഇന്റേണല്‍ പരീക്ഷയാണ് നടക്കുന്നത്. കറന്റ് പോയി എങ്കിലും ക്ലാസ് മുറിയില്‍ ഇരുട്ടാണ് എങ്കിലും വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ മൊബൈലിന്റെ ഫ്ലാഷ് ലൈറ്റ് ഉപയോഗിച്ച് കൊണ്ട് പരീക്ഷ എഴുതിയിരിക്കകയാണ്.
സമാനമായ സംഭവം കഴിഞ്ഞ ദിവസവും ഒരു കോളെജില്‍ നടന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. വീണ്ടും ഇത് തന്നെ ആവര്‍ത്തിച്ചിരിക്കുകയാണ് എന്നും പ്രദേശത്തെ മാധ്യമങ്ങള്‍ പറയുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇവിടെയുണ്ടായ ഇടതടവില്ലാത്ത മഴയും വൈദ്യുതി തടസ്സവുമാണ് ഇങ്ങനെ മൊബൈല്‍ ഫ്ലാഷ് ലൈറ്റുകള്‍ ഉപയോഗിച്ച് പരീക്ഷയെഴുതാന്‍ വിദ്യാര്‍ത്ഥികളെ നിര്‍ബന്ധിതരാക്കിയത് എന്ന് പ്രിന്‍സിപ്പല്‍ രാകേഷ് പാസ്വാന് കുറ്റപ്പെടുത്തി അതേസമയം ഇതിന്റെ ചിത്രങ്ങളും വീഡിയോകളും സാമൂഹിക മാധ്യമങ്ങളില്‍ വൈറലായതോടെ നിരവധിപ്പേര്‍ സംസ്ഥാനത്തെ വിദ്യാഭ്യാസ സംവിധാനത്തെ വിമര്‍ശിച്ചുകൊണ്ട് രംഗത്തെത്തി.






