
ദാമ്പത്യ ജീവിതത്തില്‍ പരസ്പരം പ്രശ്നങ്ങള്‍ ഉണ്ടാകുന്നത് സ്വഭാവികമാണ്. എന്നാല്‍ ഇത്തരം കാര്യങ്ങള്‍ പരിഹരിച്ച് മുന്നോട്ട് പോകുമ്പോഴാണ് ഏതൊരു വിവാഹജീവതിവും ശാശ്വതമാകുന്നത്. എന്നാല്‍ ഒരുമിച്ച് മുന്നോട്ട് പോകാന്‍ കഴിയില്ല എന്ന സാഹചര്യം ഉടലെടുക്കുമ്പോഴാണ് ഇരുവരും സ്വന്തം വഴി തിരഞ്ഞെടുക്കുന്നതും വിവാഹ മോചനം നേടുന്നതും. എന്നാല്‍ ഇവിടെ ഇതാ അറുപത് വര്‍ഷം നീണ്ട ദാമ്പത്യം അവസാനിപ്പിക്കാന്‍ കഴിഞ്ഞ 27 വര്‍ഷമായി കോടതി കയറി ഇറങ്ങുകയാണ് ഒരു 89 കാരന്. ഒടുവിലിതാ അവസാന പ്രതീക്ഷയായിരുന്ന സുപ്രീം കോടതിയും അദ്ദേഹത്തെ കൈവിട്ടിരിക്കുകയാണ്.
നിര്‍മല്‍ സിംഗ് പനേസര്‍ എന്ന ആളാണ് വിവാഹമോചനം തേടി വര്‍ഷങ്ങളായി കോടതികളില്‍ കയറിഇറങ്ങുന്നത്. എന്നാല്‍ ഭാര്യയുടെ വാദം കേട്ടശേഷമായിരുന്നു കോടതിയുടെ തീരുമാനം. 1963ല്‍ ആണ് നിര്‍മല്‍ സിംഗ് വിവാഹിതനാവുന്നത്. എന്നാല്‍ 1984 മുതല്‍ പ്രശ്നങ്ങള്‍ തുടങ്ങി. ഇന്ത്യന്‍ വ്യോമ സേനയിലെ ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹം. 1984 ല്‍ ആയിരുന്നു അദ്ദേഹത്തിന് ചെന്നൈയിലേക്ക് സ്ഥാലം മാറ്റം കിട്ടുന്നത്. പക്ഷേ ഭാര്യ കൂടെ പോകാന്‍ സമ്മതിച്ചില്ല. തുടര്‍ന്ന് 1996 ല്‍ അദ്ദേഹം വിവാഹ മോചനം തേടുന്നത്. വിവിധ കാരണങ്ങള്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇത് പരിഗണിച്ച് 2000ല്‍ വിവാഹ മോചനം അനുവദിച്ചതാണ്. എന്നാല്‍ ഭാര്യ അപ്പീല്‍ നല്‍കുകയും പിന്നാലെ വിവാഹ മോചനം റദ്ദാക്കുകയും ആയിരുന്നു.
തുടര്‍ന്ന് പല കോടതികള്‍ കയറിയിറങ്ങി ഒടുവില്‍ സുപ്രീംകോടതിയിലെത്തി, അപ്പോഴേക്കും 20 വര്‍ഷത്തോളം കാലം ആവുകയും ചെയ്തു. സുപ്രീംകോടതിയും വിവാഹ മോചനം നിരസിക്കുകയായിരുന്നു, ഇന്ത്യന്‍ സമൂഹത്തില്‍ വിവാഹം ഇപ്പോവും പരിശുദ്ധവും ആത്മീയവും ഭാര്യാ - ഭര്ത്താക്കന്മാര്ക്ക് ഇടയിലുള്ള വൈകാരികമായ ജീവിത ബന്ധവുമാണ് എന്നാണ് വ്യാഴാഴ്ച പ്രസ്താവിച്ച വിധിയില്‍ കോടതി പറഞ്ഞത്. വിവാഹ മോചിതയെന്ന അനിശ്ചിതത്വം അനുഭവിക്കുന്ന അവസ്ഥയില്‍ മരിക്കേണ്ട അവസ്ഥ വരുരുത് എന്ന് ആഗ്രഹിക്കുന്ന പരംജിത് കൗറിനോടുള്ള അനീതിയാവും വിവാഹ മോചന അനുമതി എന്നും കോടതി വിധി വ്യക്തമാക്കുന്നു.
നിര്‍മല്‍ സിങ്ങിന്റെ ഭാര്യ പരിഗജിത് കൗറിന് ഇപ്പോള്‍ 82 വയസ്സുണ്ട്. പരിശുദ്ധമായ തങ്ങളുടെ ബന്ധത്തോടുള്ള ബഹുമാനം നിലനിര്‍ത്താന്‍ താന്‍ എല്ലാ ശ്രമങ്ങളും നടത്തിയിട്ടുണ്ടെന്നും ഭര്‍ത്താവിന്റെ വാര്‍ധക്യ കാലത്ത് ഭര്‍ത്താവിനെ പരിചരിക്കാന്‍ തയ്യാറാണെന്നും പരംജിത് കോടതിയെ അറിയിച്ചിട്ടുണ്ട്. ദമ്പതികള്‍ക്ക് 3 മക്കളുണ്ട്.






