
മലയാളികളുടെ പ്രിയനടന് പൃഥ്വിരാജ് സുകുമാരന്റെ 41-ാം പിറന്നാള്‍ ആണിന്ന്. ഇപ്പോഴിതാ പ്രിയതമന് പിറന്നാള്‍ ആശംസിച്ച് എത്തിയിരിക്കുകയാണ് ഭാര്യ സുപ്രിയ മേനോന്. പൃഥ്വിയ്ക്കൊപ്പമുളള ചിത്രം പങ്കുവെച്ചായിരുന്നു സുപ്രിയയുടെ ബര്‍ത്ത്ഡേ വിഷ്.
''കാല്‍മുട്ടിനേറ്റ പരിക്കും തുടര്‍ന്നുള്ള പുനരധിവാസവുമായി ഏതാനും മാസങ്ങള്‍ കഠിനമായിരുന്നു. എന്നാല്‍ നിങ്ങള്‍ക്ക് ഏറ്റവും ഇഷ്ടമുള്ളത് ചെയ്യുന്ന സെറ്റില്‍ നിങ്ങളെ വീണ്ടും കാണുന്നതില്‍ എനിക്ക് സന്തോഷമുണ്ട്! ജന്മദിനാശംസകള് പി, ആടുജീവിതം, സലാര്‍, ബഡെ മിയാന്‍ ചോട്ടെ മിയാന്‍ വരെ ചെയ്തതെല്ലാം ഈ ലോകമറിയാന്‍ താന്‍ കാത്തിരിക്കുന്നു '' , സുപ്രിയ കുറിച്ചു. നിരവധി ആരാധകരാണ് സുപ്രിയയുടെ പോസ്റ്റിന് താഴെ നടന് ആശംസയുമായി എത്തുന്നത്.
നിലവില്‍ എമ്പുരാന് സിനിമയുടെ അണിയറപ്രവര്ത്തികളുമായി തിരക്കിലാണ് പൃഥ്വിരാജ്. പൃഥ്വിരാജ് വീണ്ടും സംവിധായകന്റെ കുപ്പായം അണിയുന്ന ചിത്രമാണ് എമ്പുരാന്. സിനിമയുടെ പ്രാരംഭ പ്രവര്‍ത്തികള്‍ നിലവില്‍ നടന്നു വരികയാണ്. ആടുജീവിതം സിനിമയാണ് പൃഥ്വിരാജിന്റേതായി പ്രേക്ഷകര്‍ കാത്തിരിക്കുന്ന അടുത്ത ചിത്രം. എമ്പുരാന് മുന്‍പായി ഈ ചിത്രം റിലീസ് ചെയ്യും എന്നാണ് പ്രതീക്ഷ.






