ഏകദിന ലോകകപ്പില്‍ നെതര്‍ലന്‍ഡ്സിനെതിരായ മത്സരത്തില്‍ ഗ്രൗണ്ടില്‍ നിസ്കരിച്ച പാകിസ്താന് താരം മുഹമ്മദ് റിസ്വാനെതിരെ പരാതി. താരത്തിനെതിരെ ഐസിസിയില്‍ പരാതി നല്‍കിയത് സുപ്രീം കോടതി അഭിഭാഷകന് വിനീത് ജിന്‍ഡാലാണ്. മതപരമായ ആചാരങ്ങള്‍ ക്രിക്കറ്റിന്രെ സൗന്ദര്യത്തെ നശിപ്പിക്കുന്നുവെന്ന് ചൂണ്ടികാട്ടിയായിരുന്നു പരാതി. നിരവധി ഇന്ത്യക്കാരുടെ മുന്നില്‍ പ്രാര്‍ത്ഥനകള്‍ നടത്തുന്നത് താന്‍ ഒരു മുസ്ലീമാണെന്ന് കാണിക്കാനാണ്, അത് കായികരംഗത്തെ സ്വാധീനിക്കുമെന്ന് ജിന്‍ഡാല്‍ വെളിപ്പെടുത്തി.
ഗ്രൗണ്ടില്‍ പ്രാര്‍ത്ഥന നടത്തുകയും ശ്രീലങ്കയ്ക്കെതിരായ തന്റെ പ്രകടനം ഗാസയ്ക്ക് സമര്‍പ്പിക്കുകയും ചെയ്തത് മതപരവും രാഷ്ട്രീയവുമായ പ്രത്യയശാസ്ത്രത്തോടുള്ള തന്റെ ശക്തമായ ചായ്വിനെ അടിവരയിടുന്നതായും ജിന്‍ഡാല്‍ തന്റെ പരാതിയില്‍ പരാമര്‍ശിച്ചു.അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തില്‍ നടന്ന ഇന്ത്യ- പാകിസ്ഥാന് മത്സരത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ 'ജയ് ശ്രീറാം' വിളികളാല്‍ റിസ്വാനെ വലച്ചിരുന്നു.
ഇയാള്‍ പാകിസ്ഥാന് ക്രിക്കറ്റ് അവതാരക സൈനബ് അബ്ബാസിനെതിരെയും പരാതി നല്‍കിയിരുന്നു. പരാതിയെ തുടര്‍ന്ന് അവതാരകക്കെതിരെ കോടതി കേസെടുത്തിരുന്നു. ഇയാള്‍ പരാതി നല്‍കിയത് ഹിന്ദു വിരുദ്ധ പരാമര്‍ശങ്ങള്‍ ചൂണ്ടിക്കാട്ടിയാണ്.
keeping the spirit of sports alive, Advocate Vineet Jindal filed complaint against Mohammed Rizwan, Wicket keeper and batsman of the Pakistan Cricket team for offering “namaz” during Cricket match on 6th Oct’2023 with International Cricket Council.
Copy of the complaint also… pic.twitter.com/pugqIjHgev— Adv.Vineet Jindal (@vineetJindal19) October 14, 2023






