കൊല്‍ക്കത്ത: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളില്‍ ഈസ്‌റ്റ് ബംഗാളിന് കിരീടം. ഇന്റര്‍ കാശിയെ 1-2 കീഴ്‌പ്പെടുത്തിയാണ് ബംഗാള്‍ ടീം തങ്ങളുടെ 22 വര്‍ഷത്തെ കിരീട വരള്‍ച്ചയ്‌ക്ക് വിരാമമിട്ടത്.
മത്സരം തുടങ്ങി 15 മിനിറ്റില്‍ ഇന്റര്‍ കാശിയുടെ ആല്‍ഫ്രഡാണ് ആദ്യമായി ഗോള്‍വല ചലിപ്പിച്ചത്. 50-ാം മിനിറ്റില്‍ യൂസെഫിലൂടെ ഈസ്‌റ്റ് ബംഗാള്‍ ഗോള്‍ മടക്കി. 73-ാം മൊഹമ്മദ് റഷീദിലൂടെ ഈസ്‌റ്റ് ബംഗാള്‍ തങ്ങളുടെ 22 വര്‍ഷത്തെ കിരീടം വരള്‍ച്ചയ്‌ക്ക് വിരാമമിട്ടുകൊണ്ട് വിജയഗോള്‍ നേടി.
2003-04 സീസണിലെ നാഷണല്‍ ഫുട്‌ബോള്‍ ലീഗ് കിരീടമാണ് അവസാനം ഈസ്‌റ്റ് ബംഗാള്‍ നേടിയത്. സുഭാഷ് ഭൗമിക്കാണ് അന്ന് ടീമിനെ പരിശീലിപ്പിച്ചത്.
12 കളികളിലായി 13 പോയിന്റുമായി 10-ാം സ്‌ഥാനത്തുള്ള ഇന്റര്‍ കാശി നിലവിലെ സാഹചര്യത്തില്‍ ഈസ്‌റ്റ് ബംഗാളിനു കാര്യമായ ഭീഷണിയായില്ല. കൊല്‍ക്കത്തയിലെ തന്നെ കിഷോര്‍ ഭാരതി ക്രീരാംഗനിലാണു മത്സരമെന്നതും ഈസ്‌റ്റ് ബംഗാളിന് അനുകൂലമായി. മറ്റൊരു മത്സരത്തില്‍ മോഹന്‍ ബെഗാന്‍ സ്‌പോര്‍ട്ടിങ് ക്ലബ് ഡല്‍ഹിയെ 2-1നും, മുംബൈ എഫ്.സി. പഞ്ചാബ് എഫ്.സിയെ 0-2നും പരാജയപ്പെടുത്തി. രണ്ടാം സ്‌ഥാനത്തുള്ള ബഗാന്‍ സാള്‍ട്ട് ലേക്ക് സ്‌റ്റേഡിയത്തിലാണു സ്‌പോര്‍ട്ടിങ് ക്ലബ് ഡല്‍ഹിയെ നേരിട്ടത്. ഡല്‍ഹിക്കെതിരേ ജയിക്കുകയും ഈസ്‌റ്റ് ബംഗാള്‍ തോല്‍ക്കുകയോ സമനില വഴങ്ങുകയോ ചെയ്‌താലെ ബഗാനു കിരീട സാധ്യതയുണ്ടായിരുന്നു. 12 കളികളില്‍നിന്ന് 22 പോയിന്റ് വീതമുള്ള പഞ്ചാബ് എഫ്.സിയും മുംബൈ സിറ്റിയും നാലും അഞ്ചും സ്‌ഥാനങ്ങളിലെത്തിയിരുന്നു. അവര്‍ കിരീടപ്പോരാട്ടത്തിനില്ലെങ്കിലും സ്‌ഥാനം മെച്ചപ്പെടുത്താന്‍ ശ്രമം നടത്തി. ബഗാനും ഈസ്‌റ്റ് ബംഗാളും തോല്‍ക്കുകയും ചെയ്‌താല്‍ മാത്രമാണ് അവര്‍ക്കു സാധ്യത കല്‍പ്പിച്ചിരുന്നത്. ഭരണപരമായ അനിശ്‌ചിതത്വം കാരണം ടൂര്‍ണമെന്റ് വൈകിയതിനാലാണ് തയാറാക്കിയ ചുരുക്കിയ ഫോര്‍മാറ്റ് മത്സരത്തിന്റെ തീവ്രത വര്‍ധിപ്പിച്ചു. അതിനാല്‍ ഓരോ പോയിന്റും വിലപ്പെട്ടതായി. 13 കളികളില്‍നിന്നു മൂന്ന് പോയിന്റ് മാത്രം നേടിയ മുഹമ്മദന്‍ തരംതാഴ്‌ത്തപ്പെട്ടു. 13 കളികളില്‍നിന്നു 17 പോയിന്റുള്ള കേരളാ ബ്ലാസ്‌റ്റേഴ്‌സ് എട്ടാം സ്‌ഥാനത്തു ഫിനിഷ് ചെയ്‌തു. 17 നു നടന്ന മത്സരത്തില്‍ ഈസ്‌റ്റ് ബംഗാളും ബഗാനും 1-1 നു സമനിലയില്‍ പിരിഞ്ഞതും ടൂര്‍ണമെന്റിന്റെ പിരിമുറുക്കം കൂട്ടി.





