
ന്യൂഡല്‍ഹി: തനിക്കെതിരേ ഉയര്‍ന്നിട്ടുള്ള ബിജെപി നേതാവിന്റെ ആരോപണം തള്ളണമെന്ന് ആവശ്യപ്പെട്ട് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവാ മോയിത്രയുടെ അപേക്ഷ തള്ളി ആരോപണം ലോക്സഭാ സ്പീക്കര്‍ പാര്‍ലമെന്റിന്റെ എത്തിക്സ് കമ്മറ്റിക്ക് വിട്ടു. ചോദ്യത്തിന് പണം വാങ്ങിയെന്ന ആരോപണം മഹുവയ്ക്ക് എതിരേ ഉയര്‍ത്തിവിട്ടത് ബിജെപി എംപിയായ നിഷ ികാന്ത് ദുബേ ആയിരുന്നു.
പാര്‍ലമെന്റില്‍ ചോദ്യങ്ങള്‍ ചോദിക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസ് (ടിഎംസി) എംപി കൈക്കൂലി വാങ്ങിയെന്നായിരുന്നു ആരോപണം. 'ഒരു ബിസിനസ് ഗ്രൂപ്പിന്റെ താല്‍പ്പര്യം സംരക്ഷിക്കാന്‍' സഭയില്‍ ചോദ്യങ്ങള്‍ ഉന്നയിച്ചതിന് മൊയ്ത്ര കൈക്കൂലി വാങ്ങിയെന്ന് ആരോപിച്ച് ദുബെ ഞായറാഴ്ച ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ളയ്ക്ക് കത്തെഴുതുകയായിരുന്നു. ആരോപണങ്ങള്‍ അന്വേഷിക്കാന്‍ ഒരു കമ്മറ്റി രൂപീകരിക്കണമെന്നും പാനല്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതുവരെ സഭയില്‍ നിന്ന് അവരെ സസ്പെന്‍ഡ് ചെയ്യണമെന്നുമായിരുന്നു ദുബേ ഉന്നയിച്ച ആവശ്യം.
ആരോപണങ്ങള്‍ തള്ളിക്കളഞ്ഞ മൊയ്ത്ര, തനിക്കെതിരെ എന്തെങ്കിലും പ്രമേയം ആരംഭിക്കുന്നതിന് മുമ്പ് ''ദുബെയ്ക്കും മറ്റ് ബി.ജെ.പി നേതാക്കള്‍ക്കുമെതിരെ നിലനില്‍ക്കുന്ന ഒന്നിലധികം പദവികളുടെ ലംഘനം'' ആദ്യം അന്വേഷിക്കണമെന്ന് സ്പീക്കര്റോട് പറഞ്ഞു. ഈ വര്‍ഷം മാര്‍ച്ചില്‍, ദുബെയുടെ എംബിഎ, പിഎച്ച്ഡി ബിരുദങ്ങള്‍ വ്യാജമാണെന്ന് ആരോപിച്ച് ലോക്സഭാംഗത്വം അവസാനിപ്പിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടിരുന്നു.






