
കുടുംബപ്രേക്ഷകർക്ക് ഏറെയിഷ്ടമുള്ള താരമാണ് സാധിക വേണുഗോപാൽ. മോഡലിംഗിലൂടെ തുടങ്ങി പിന്നീട് അഭിനയത്തിൽ തിളങ്ങിയ താരം സീരിയലുകളിൽ മാത്രമല്ല 'പാപ്പൻ, 'മോണ്‍സ്റ്റര്‍' തുടങ്ങിയ നിരവധി സിനിമകളില്‍ ശ്രദ്ധയാകര്‍ഷിച്ച വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. പട്ടുസാരി സീരിയലിലെ നായികയായി തിളങ്ങിയ സാധിക സ്റ്റാര്‍ മാജിക്കിലും തുടര്‍ച്ചയായി എത്തിയിരുന്നു. സോഷ്യൽ മീഡിയയിലും സജീവമായ താരമാണ് സാധിക.
ഇപ്പോഴിതാ താരം പങ്കുവച്ച വീഡിയോ ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍. "കഴിഞ്ഞ വീഡിയോയില്‍ എന്റെ ക്യൂട്ട്നെസ് മിസ് ചെയ്തവര്‍ക്ക്... ഞാനായിരിക്കുന്നതിൽ സന്തോഷമുണ്ട്, സ്വയം സ്നേഹമാണ് എക്കാലത്തെയും മികച്ച സ്നേഹം.." എന്ന് കുറിച്ചാണ് താരത്തിന്റെ പോസ്റ്റ്. വളരെ ചിരിച്ചുല്ലസിച്ച് യാത്ര ചെയ്യുന്നതാണ് വീഡിയോ. മനോഹരമായി ചിരിക്കുന്നുമുണ്ട് സാധിക. 'എങ്ങോട്ടാണ് യാത്ര, താരത്തിന്റെ ചിരി നന്നായിട്ടുണ്ടെന്നും പലരും കമന്റ് ചെയ്യുന്നുണ്ട്.
അടുത്തിടെ അഭിമുഖത്തില്‍ നല്കിയ മറുപടിയുടെ പേരില്‍ സാധിക വിവാദത്തില്‍പ്പെട്ടിരുന്നു. സ്ത്രീകള്‍ നിയമങ്ങള്‍ ദുരുപയോഗം ചെയ്യുന്നത് സംബന്ധിച്ചായിരുന്നു പ്രസ്താവന. ഇത് നടൻ ഷിയാസ് കരീം പോസ്റ്റ് ചെയ്തത്തോടെയാണ് വിവാദമായത്. എന്നാല്‍ ഇതിന് താരം മറുപടിയും നല്‍കിയിരുന്നു.






