
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് പ്രിയദര്‍ശന്റേത്. അച്ഛനും മകനും സിനിമയുടെ പിന്നണിയില്‍ തിളങ്ങുമ്പോള്‍ അമ്മയെപ്പോലെ ക്യാമറയ്ക്ക് മുന്നില്‍ ജോലി ചെയ്യാനാണ് കല്യാണി താല്പര്യം പ്രകടിപ്പിച്ചത്
തെലുങ്ക് സിനിമയായ ഹലോയിലൂടെയായിരുന്നു കല്യാണിയുടെ അരങ്ങേറ്റം. തെലുങ്കിന് പിന്നാലെയായാണ് മലയാളത്തിലേക്കെത്തിയത്. ലുക്കില്‍ മാത്രമല്ല അഭിനയത്തിലും വ്യത്യസ്തതയുമായി മുന്നേറുകയാണ് താരപുത്രി.
സോഷ്യല്‍മീഡിയയില്‍ സജീവമായ കല്യാണി പങ്കിടുന്ന വിശേഷങ്ങളെല്ലാം വൈറലായി മാറാറുണ്ട്. അമ്മയ്ക്കൊപ്പമായി ലണ്ടന്‍ യാത്ര നടത്തിയതിന്റെ വിശേഷങ്ങള്‍ കല്യാണിയും പങ്കുവെച്ചിരുന്നു. ഇത് ഞങ്ങള്‍ അമ്മയുടെയും മകളുടെയും സമയമാണെന്ന് പറഞ്ഞ് ലിസിയും എത്തിയിരുന്നു.
ലിസി പങ്കുവെച്ച ഒരു വീഡിയോയാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. മകളോട് ഫോട്ടോ എടുത്ത് തരാന്‍ പറഞ്ഞാലുള്ള അവസ്ഥ ഇതാണെന്ന് പറഞ്ഞായിരുന്നു ലിസി വീഡിയോ പങ്കുവെച്ചത്. ഞാന്‍ ഫോട്ടോ എടുക്കാനാണ് പറഞ്ഞത്, അവള് വീഡിയോ എടുത്തിരിക്കുന്നു.
അമ്മ പറഞ്ഞത് ഫോട്ടോ എടുക്കാനാണ്, പക്ഷേ, ഞാന്‍ വീഡിയോ എടുക്കുകയാണ്. ആ പോസൊന്ന് മാറ്റൂ അമ്മായെന്നും കല്യാണി പറയുന്നുണ്ട്. ഇപ്പോഴൊരു സൂപ്പര്‍ മോഡലിനെപ്പോലെയുണ്ടെന്നും കല്യാണി അമ്മയോട് പറയുന്നതും വീഡിയോയിലുണ്ട്.
ഖുശ്ബു, പൂര്‍ണിമ ഭാഗ്യരാജ് തുടങ്ങി നിരവധി പേരാണ് വീഡിയോയുടെ താഴെ സ്നേഹം അറിയിച്ചെത്തിയിട്ടുള്ളത്. നിങ്ങളെ കാണുമ്പോള്‍ സഹോദരിമാരെപ്പോലെ തോന്നുന്നുവെന്നായിരുന്നു ചിലര്‍ കമന്റ് ചെയ്തത്.
ഞങ്ങളുടെ ലണ്ടന്‍ യാത്രയിലെ പ്രധാന വിശേഷങ്ങള്‍ എന്ന ക്യാപ്ഷനോടെയായിരുന്നു കല്യാണി അമ്മയ്ക്കൊപ്പമുളള ചിത്രങ്ങള്‍ പങ്കുവെച്ചത്.






