
എസ്. എസ് രാജമൗലി സംവിധാനം ചെയ്ത' ബാഹുബലി' എന്ന ബ്രഹ്മാണ്ഡ ചിത്രത്തിലൂടെ ഇന്ത്യയൊട്ടാകെ ശ്രദ്ധ നേടിയ നടനാണ് പ്രഭാസ്. ബാഹുബലി സീരീസിന് ശേഷം പ്രഭാസ് ചെയ്തതെല്ലാം ബിഗ് ബജറ്റ് സിനിമകളായിരുന്നു. എന്നാല്‍ ഒന്നുപോലും വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. കരിയറിനൊപ്പം തന്നെ പ്രഭാസിന്റെ വ്യക്തിജീവിതവും ചര്‍ച്ചയാകാറുണ്ട്.
പ്രഭാസിന്റെ ബാച്ചിലര്‍ ലൈഫ് അവസാനിക്കുകയണാണെന്നും താരം വിവാഹിതനാകാന്‍ പോവുകയാണെന്ന് നടന്റെ ആന്റി ശ്യാമള ദേവി അറിയിച്ചു. പ്രഭാസിന്റെ അച്ഛന്റെ സഹോദരന്‍ കൃഷ്ണം രാജുവിന്റെ ഭാര്യയാണ് ശകുന്തള ദേവി.
'പ്രഭാസിന്റെ വിവാഹം ഉടനെ നടക്കും. ദുര്‍ഗാ ദേവിയുടെയും അച്ഛന്റെ സഹോദരന്‍ കൃഷ്ണം രാജുവിന്റെയും അനുഗ്രഹം പ്രഭാസിനുണ്ടാകും. വിവാഹത്തിന് മാധ്യമങ്ങളെയെല്ലാം ക്ഷണിക്കും', ശ്യാമള ദേവി പറഞ്ഞു.
കുറച്ചു നാളുകള്‍ക്ക് മുന്‍പ് ബാഹുബലിക്ക് ശേഷം അനുഷ്‌ക ഷെട്ടിയും പ്രഭാസും പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. അതേസമയം പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന സലാര്‍ ആണ് പ്രഭാസിന്റേതായി ഇനി പുറത്തിറങ്ങാനുള്ള ചിത്രം. കെ ജി എഫിന് ശേഷം പുറത്തിറങ്ങുന്ന ചിത്രമായതിനാല്‍ വലിയ പ്രതീക്ഷകളോടെയാണ് ചിത്രത്തെ പ്രേക്ഷകര്‍ നോക്കികാണുന്നത്.






