യു എസ് പ്രസിഡന്റ് ജോ ബൈഡന് ഇസ്രയേലിലെത്തി. ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന് നെതന്യാഹു ബൈഡനെ ടെല്‍ അവീവ് വിമാനത്താവളത്തില്‍ സ്വീകരിച്ചു. ഇസ്രയേലിന് സമ്പൂര്‍ണ പിന്തുണയറിയിച്ചിരിക്കുകയാണ് ബൈഡന്. അതേസമയം ഐഎസിനേക്കാല് അപകടകാരിയാണ് ഹമാസെന്നും അവര്‍ ഐസിന്റെ പാത പിന്തുടരികയാണെന്നും ബെന്യാമിന് നെതന്യാഹു പറഞ്ഞു.
ഇസ്രയേലിലെത്തിയ ബൈഡന് മറ്റു നേതാക്കളുമായി ചര്‍ച്ച ചെയ്ത് മാനുഷികമായ പിന്തുണ ഗാസയ്ക്കു ലഭിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുമെന്ന് സെക്യൂരിറ്റി കൗണ്‍സില്‍ കോഓഡിനേറ്റര്‍ ഫോര്‍ സ്ട്രാറ്റജിക് കമ്മ്യൂണിക്കേഷന്‍സ് ജോണ്‍ കിര്‍ബി അറിയിച്ചു.യു എസ് ഒരിക്കലും പ്രശ്നങ്ങള്‍ വഷളാക്കുന്നതിനായി ആഗ്രഹിക്കുന്നില്ല.
ഇസ്രയേല്‍ നടത്തുന്ന പോരാട്ടത്തെ ഉത്തേജിപ്പിക്കുന്നതിന് യാതൊരു നീക്കവുമില്ല. ആക്രമണം തടയുന്നതിനാണ് ശ്രമിക്കുന്നത്. ഇതിനകം തന്നെ ഈജിപ്ത് പ്രസിഡന്റ്, ജോര്‍ദാന്‍ രാജാവ് എ്നനിവരുമായും ചര്‍ച്ച നടത്തി.തടവുകാരായി പിടിച്ചുകൊണ്ടുപോയ യുഎസ് പൗരന്മാരെ മോചിപ്പിക്കുക എന്നത് ബൈഡന്റെ പ്രധാന ലക്ഷ്യമാണെന്നും ജോണ്‍ കിര്‍ബി പറഞ്ഞു.






