
മാഡ്രിഡ്: സ്പാനിഷ് ലീഗിനിടെ റയല്‍ മാഡ്രിഡ് സൂപ്പര്‍ താരം വിനിഷ്യസ് ജൂനിയറിനെതിരെ വീണ്ടും വംശീയ അധിഷേപം. കഴിഞ്ഞ ദിവസം നടന്ന റയൽ മാഡ്രിഡ്-സെവിയ്യ മത്സരം 1-1ന് സമനില ആയിരുന്നു. വംശീയ അധിഷേപം നടത്തിയ ആരാധകനെ ക്ലബ് ആരാധക അംഗത്വത്തിൽ നിന്ന് പുറത്താക്കി സെവിയ്യ. വിനിഷ്യസിനെതിരായ പരാമർശത്തെ അപലപിക്കുന്നുവെന്ന് സെവിയ്യ അധികൃതർ വ്യക്തമാക്കി. ഇത്തരം സംഭവങ്ങൾ ഒഴിവാക്കപ്പെടേണ്ടതാണ്. പരാമർശം നടത്തിയ ആരാധകനെ പുറത്താക്കുന്നതായും ക്ലബ് അധികൃതർ പ്രതികരിച്ചു.
തനിക്കെതിരായ വംശീയ അധിക്ഷേപത്തിനെതിരെ രൂക്ഷമായ പ്രതികരണവുമായി റയല്‍മാഡ്രിഡ് താരം വിനീഷ്യസ് ജൂനിയര്‍. സ്പാനിഷ് ലീഗ് വംശവെറിയന്മാരുടേതായി മാറിയെന്ന് വിനീഷ്യസ് കുറ്റപ്പെടുത്തി.റയൽ ആരാധകരിൽ നിന്ന് തുടർച്ചയായി ഉണ്ടാകുന്ന വംശീയ പരാമർശത്തോട് സ്പെയിൻ ഫുട്ബോളിലെ മറ്റൊരു വേദനിപ്പിക്കുന്ന അവസ്ഥ എന്നാണ് വിനിഷ്യസ് ജൂനിയർ പ്രതികരിച്ചത്. എന്നാൽ പരാമർശത്തിൽ വേഗത്തിൽ നടപടിയെടുത്ത സെവിയ്യൻ നടപടി വിനിഷ്യസ് ജൂനിയർ സ്വാഗതം ചെയ്തു.
Just look at the Ramón Sánchez-Pizjuán tribune when this happened... Some of them are kids, and made bad gesture like that towards their rival, in this case it’s Vinícius Júnior.
Disgusting and sad to see at the same time. pic.twitter.com/nssCKZyk5x— Seputar Real Madrid (@SeputarMadrid) October 21, 2023
ഇന്നലെ നടന്ന മത്സരത്തിൽ തനിക്കെതിരെ മറ്റൊരു വംശീയ പരാമർശം ഉണ്ടായതായി വിനിഷ്യസ് ജൂനിയർ പറഞ്ഞു. ഇത്തവണ ഒരു കുട്ടിയാണ് തനിക്കെതിരെ പരാമർശം നടത്തിയത്. കുട്ടികൾക്ക് ശരിയായ വിദ്യാഭ്യാസം ലഭിക്കുന്നില്ലെന്നത് സങ്കടകരമാണ്. ബ്രസീലിൽ മികച്ച വിദ്യാഭ്യാസത്തിനായി താൻ ഒരുപാട് പണം നിഷേപിക്കുന്നതായും താരം ചൂണ്ടിക്കാട്ടി.
ഇത് 19-ാം തവണയാണ് താൻ വംശീയ അധിഷേപം നേരിടുന്നത്. സംഭവങ്ങളുടെ എണ്ണമെടുക്കുന്നതിന് തന്നോട് ക്ഷമിക്കണമെന്നും വിനിഷ്യസ് ജൂനിയർ വ്യക്തമാക്കി. ഇത്തരം പരാമർശങ്ങൾക്കെതിരെ കർശന നടപടിയുണ്ടാകണമെന്ന് പ്രതീക്ഷിക്കുന്നതായും വിനിഷ്യസ് പറഞ്ഞു






