
ചിയാന്‍ വിക്രമിനെ നായകനാക്കി പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ത്രി ഡി സിനിമയായാണ് 'തങ്കലാന്'. വേഷപകര്ച്ചകള് കൊണ്ട് എപ്പോഴും പ്രേക്ഷകരെ ഞെട്ടിക്കുന്ന താരമാണ് വിക്രം. അതുകൊണ്ട് തന്നെ താരത്തിന്റെ തങ്കലാനിലെ മേക്ക്ഓവര്‍ ഏറെ ചര്‍ച്ചചെയ്യപ്പെട്ടിരുന്നു.
ഇപ്പോഴിതാ ചിത്രത്തിന്റെ ഏറ്റവും പുതിയ അപ്ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ചിത്രം അടുത്ത വര്‍ഷം പൊങ്കലിന് റിലീസ് ചെയ്യുമെന്നാണ് ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്.
Big buzz #Thangalaan gearing up for a Pongal 2024 Release. @chiyaan pic.twitter.com/PZoIIYCksi
— Sreedhar Pillai (@sri50) October 22, 2023
'നച്ചത്തിരം നഗര്‍ഗിരത്' എന്ന സിനിമയ്ക്കു ശേഷം പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന 'തങ്കലാന്' ചിത്രത്തിന്റെ പശ്ചാത്തലം കര്‍ണാടകത്തിലെ കോളാര്‍ ഗോള്‍ഡ് ഫീല്ഡ്സ് ആണ്. പത്തൊമ്പതാം നൂറ്റാണ്ടില്‍ ബ്രിട്ടീഷ് കാലഘട്ടത്തില്‍ കോളാര്‍ ഗോള്‍ഡ് ഫീല്ഡ്സില് നടന്ന ഒരു യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. വിക്രത്തിന്റെ കരിയറിലെ 61-ാം ചിത്രം കൂടിയാണ് 'തങ്കലാന്'.
വിക്രമിനൊപ്പം മലയാളി താരങ്ങളായ പാര്‍വ്വതി തിരുവോത്തും മാളവിക മോഹനനും തങ്കലാനില്‍ മുഖ്യ വേഷങ്ങളില്‍ എത്തുന്നുണ്ട്.
പശുപതി, ഹരികൃഷ്ണന്, അന്ബ് ദുരൈ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. കഴിഞ്ഞ ജൂലൈ 15ന് ചിത്രീകരണം ആരംഭിച്ചിരുന്നതായി നിര്‍മ്മാതാവായ ജ്ഞാനവേല്‍ രാജ അറിയിച്ചിരുന്നു.പാ രഞ്ജിത്തിനൊപ്പം തമിഴ് പ്രഭ കൂടെ ചേര്‍ന്നാണ് സിനിമയ്ക്ക് തിരക്കഥയൊരുക്കുന്നത്. സിനിമയുടെ സംഗീതമൊരുക്കുന്നത് ജി വി പ്രകാശ് കുമാറാണ് . എ കിഷോര്‍ കുമാറിന്റെ ഛായാഗ്രഹണത്തില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് സെല്‍വ ആര് കെ കൈകാര്യം ചെയ്യുന്നു. എസ് എസ് മൂര്‍ത്തി കല സംവിധാനവും, സ്റ്റണ്ണര്‍ സാം ആക്ഷന്‍ രംഗങ്ങളും ഒരുക്കുന്നു. പി.ആര്.ഒ ശബരി, വിപിന്‍ കുമാര്‍ എന്നിവരാണ്. തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ , മലയാളം എന്നീ ഭാഷകളില്‍ പാന്‍ ഇന്ത്യന്‍ ചിത്രമായിട്ടാണ് 'തങ്കലാന്' പുറത്തിറങ്ങുന്നത്.






