തൃശ്ശൂര്‍: ഇപ്പോഴുണ്ടായ കുറവിനുപുറമേ അരിവില ഇനിയും കുറയുെമന്നാണ് വിപണികേന്ദ്രങ്ങള്‍ നല്കുന്ന സൂചന. പെരുമ്പാവൂരിലെ മൊത്തവ്യാപാരവിലയനുസരിച്ച് ഗുണംകുറഞ്ഞ ജയ അരിക്ക് കിലോഗ്രാമിന് 38 വരെയെത്തി. വളരെ യധികം ദൗര്‍ലഭ്യമുണ്ടായിരുന്ന ജയ അരി സുലഭമായി തുടങ്ങിയതോടെയാണിത്. ജയ അരിയാണ് കേരളത്തില്‍ ഏറ്റവും കൂടുതലായി ഉപയോഗിക്കുന്നത്.മട്ടയരിയുടെ വില മൂന്നുരീപവരെ കുറഞ്ഞു.
ജ്യോതി ഇനം വടിമട്ടയുടെ വില ഗുണനിലവാരമനുസരിച്ച് 49 മുതല്‍ 53 വരെയായി. ഇത് 56 വരെയുണ്ടായിരുന്നു. ഉണ്ടമട്ടയുടെ വില 38 മുതല്‍ 43 വരെയാണ്. ഇത് ഒരുമാസംമുമ്പ് 40 മുതല്‍ 46 വരെയായിരുന്നു. അതേ സമയം കുറവ അരിയുടെ വില 45 ല്‍ നിന്ന് 42 ആയി.
കേരളത്തില്‍ ഏതാണ്ട് 70 ശതമാനം ജനങ്ങളും ഉപയോഗിക്കുന്നത് വെള്ള ജയ അരിയും ജ്യോതി മട്ടയുമാണ്.
ഒരു വര്‍ഷം ഏതാണ്ട് 40 ലക്ഷം ടണ്‍ അരിയാണ് കേരളത്തില്‍ ഉപയോഗിക്കുന്നത്. പൊതുവിതരമത്തിലൂടെ 24 ലക്ഷം ടണ്‍ അരിയും റേഷന്‍കട വഴി 16 ലക്ഷം ടണ്‍ അരിയും. സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്ന ആറുലക്ഷം ടണ്‍ അരി റേഷന്‍കട വഴി നല്കുന്നു. ഒരുവര്‍ഷം 240 കോടി കിലോ അരിയാണ് കേരളക്കര പൊതുവിപണിയില്‍നിന്ന് വാങ്ങുന്നത്.






