
മുംബൈ : ഏകദിന ലോകകപ്പ് മത്സരത്തിൽ ബംഗ്ലദേശിനെതിരെ നിശ്ചിത 50 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് ദക്ഷിണാഫ്രിക്ക് 382 റൺസെടുത്തത്. ബംഗ്ലദേശിന് 383 റൺസ് വിജയലക്ഷ്യം. ഓപ്പണർ ക്വിന്റൻ ഡികോക്കിന്റെ (140 പന്തിൽ 174) തകർപ്പൻ സെഞ്ചറിയും അവസാന ഓവറുകളിൽ തകർത്തടിച്ച ഹെൻറിച്ച് ക്ലാസനും (49 പന്തിൽ 90) ഡേവിഡ് മില്ലറും (15 പന്തിൽ 34*) ആണ് ദക്ഷിണാഫ്രിക്കയെ കൂറ്റൻ സ്കോറിലെത്തിച്ചത്.
ടോസ് നേടിയ ദക്ഷിണാഫ്രിക്കന്‍ നായകന് എയ്ഡന്‍ മാര്‍ക്രം ആദ്യം ബാറ്റുചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. മത്സരം 16 ഓവർ പിന്നിടുമ്പോൾ ദക്ഷിണാഫ്രിക്കയ്ക്ക് റീസ ഹെൻഡ്രിക്സിന്റെയും വാൻ ഡർ ഡസന്റെയും വിക്കറ്റുകളാണ് ദക്ഷിണാഫ്രിക്കയ്ക്ക് നഷ്മായത്. 36 ന് 2 വിക്കറ്റ് എന്ന നലയില്‍ നിന്നും മൂന്നാ വിക്കറ്റ് ക്യാപ്റ്റന്‍ . മാര്‍ക്രത്തെ കൂട്ടുപിടിച്ച് ഡികോക്കിന്റെ രക്ഷപ്രവര്‍ത്തനമായിരുന്നു. മൂന്നാ വിക്കറ്റ് കൂട്ടകെട്ട് 167ൽ നിൽക്കെയാണ് മാർക്രമിനെ പുറത്താക്കി ബംഗ്ലാദേശ് കൂട്ടകെട്ട് പൊളിച്ചത്.
ഡി കോക്ക് ഇരട്ട സെഞ്ച്വറി നേടുമെന്ന് സാഹചര്യത്തില്‍ 174 ല്‍ ഷാക്കീബ് അല്‍ ഹസന് പുറത്താക്കി. 140 പന്തുകളില്‍ നിന്ന് 15 ഫോറും ഏഴ് സിക്സും അടങ്ങുന്നതായിരുന്നു ഡി കോക്കിന്റെ് ഇന്നിങ്സ്. 150-ാം ഏകദിനം കളിക്കുന്ന ദക്ഷിണാഫ്രിക്കന്‍ താരം ക്വിന്റണ്‍ ഡി കോക്ക് ക്രീസ് വിട്ടത് 174 റണ്‍സ് നേടി.
ബംഗ്ലാദേശിനായി ഹസൻ മഹ്മൂദ് രണ്ട് വിക്കറ്റ് വീഴ്ത് . ഷഹിബ് അല്‍ ഹസ്സന് 1 വിക്കറ്റു വീഴത്തി . മുസ്തഫിസുർ റഹ്മാൻ, ഷൊരീഫുൽ ഇസ്ലാം എന്നിവർ ഒമ്പത് ഒവാറുകളില് നിന്ന് 74 റണ്‍സ് വിട്ടുകൊടത്തു.






