
ബോളിവുഡിന്റെ പതിവ് രീതികളില്‍ നിന്ന് വ്യത്യസ്തമായി മികച്ച ചിത്രങ്ങള്‍ ഒരുക്കുന്ന സംവിധായകനാണ് അനുരാഗ് കശ്യപ്. കഴിഞ്ഞ വര്‍ഷം താന്‍ കണ്ട മികച്ച സിനിമകളുടെ പട്ടിക പുറത്ത് വിട്ടിരിക്കുകയാണ് അദ്ദേഹം. പട്ടികയില്‍ മലയാളത്തിന് അഭിമാനമായി ദുല്‍ഖര്‍ സല്മാന് നായകനായ രാജീവ് രവി ചിത്രം കമ്മട്ടിപ്പാടവും ഉള്‍പ്പെടുന്നു.
അനുരാഗ് കശ്യപ് കണ്ടത് കഴിഞ്ഞ വര്‍ഷമാണെങ്കിലും നേരത്തെ റിലീസ് ചെയ്ത ചിത്രങ്ങളും പട്ടികയിലുണ്ട്. മലയാളത്തില്‍ നിന്ന് കമ്മട്ടിപ്പാടവും ബോളിവുഡ് ചിത്രങ്ങള്‍ക്കും പുറമെ മറാത്തി, പഞ്ചാബി, പഹാരി ഭാഷ ചിത്രങ്ങളും രാജീവ് രവിയുടെ മനംകവര്‍ന്ന ചിത്രങ്ങളുടെ പട്ടികയിലുണ്ട്.
കമ്മട്ടിപ്പാടം റിലീസ് ചെയ്തപ്പോള്‍ തന്നെ ചിത്രത്തെ പുകഴ്ത്തി അനുരാഗ് കശ്യപ് ട്വീറ്റ് ചെയ്തിരുന്നു. അനുരാഗ് കശ്യപിന്റെ പ്രിയപ്പെട്ട ഛായാഗ്രാഹകന്മാരില് ഒരാളാണ് രാജീവ് രവി. അനുരാഗ് കശ്യപിന്റെ ദേവ് ഡി ഉള്‍പ്പെടെ നിരവധി ചിത്രങ്ങള്‍ക്ക് ക്യാമറ ചലിപ്പിച്ചത് രാജീവ് രവിയാണ്. അനുരാഗ് കശ്യപ് നിര്‍മ്മിച്ച ഉഡ്താ പഞ്ചാബിന്റെയും ഛായാഗ്രാഹണം രാജീവ് രവി ആയിരുന്നു.
അനുരാഗ് കാശ്യപിന്റെ 2016ലെ പ്രിയചിത്രങ്ങള്‍
1. ചൗത്തി കൂട്ട് (പഞ്ചാബി)
2. ഗുഡ്ഗാവ്
3. കമ്മട്ടിപ്പാടം
4. കപൂര്‍ ആന്റ് സണ്‍സ്
5. സയ്രാത്ത്
6. ഗോള്‍ഡ് ലാഡന് ഷീപ്പ് ആന്റ് ദി സേക്രഡ് മൗണ്ടന്‍ (പഹാരി ഭാഷാചിത്രം)
7. അലിഗഡ്
8. പാര്‍ച്ച്ഡ്
9. ഉഡ്താ പഞ്ചാബ്
10. ദംഗല്‍ (ദേശീയഗാനം ഒഴികെ)
11. ബുഡിയാ സിംഗ്
12. പ്ലാസിബോ (ഡോക്യുമെന്ററി)