
ന്യൂഡല്‍ഹി : നെതർലൻഡ്സിന് മുന്നില്‍ കൂറ്റന്‍ വിജയലക്ഷ്യമുയര്‍ത്തി ഓസ്ട്രേലിയ. ടോസ് നേടിയ ഓസീസ് നായകന് പാറ്റ് കമ്മിന്‍സ് ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. അരുണ്‍ ജെയ്റ്റലി സേ്റ്റഡിയത്തില്‍50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 399റണ്‍സെടുത്തു.
മത്സരത്തില്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ സെഞ്ച്വറി നേടി തിളങ്ങി. അവസാന ഓവറുകളില്‍ ഗ്ലെയന് മാക്സവെലിന്റ തകര്‍പ്പന്‍ വെടിക്കെട്ട് സെഞ്ച്വറിയും സറ്റീവ് സ്മിത്തി ന്റയും , മാർനസ് ലബൂഷെയ്ൻറയും തകര്‍പ്പന്‍ അര്‍ധ സെഞ്ച്വറിയും ഓസ്ട്രേലിയക്കയ്ക്ക് ഹിമാലയന്‍ ടോട്ടല്‍ സമ്മാനിച്ചു. ഈ ലോകകപ്പില്‍ രണ്ടാം തവണയാണ് ഓസീസ്സ്കോര് 300 കടക്കുന്നത്.
തുടക്കത്തില്‍ തന്നെ ഓസീസിന് മിച്ചല്‍ മാര്‍ഷിന്റെ (9) വിക്കറ്റ് നഷ്ടമായി. വാന്‍ ബീക്കിന്റെ പന്തില്‍ കോളിന് ആക്കര്മാന് ക്യാച്ച്. മൂന്നാം വിക്കറ്റില്‍ വാര്‍ണര്‍ - സ്മിത്ത് സഖ്യം ഒത്തുചേര്‍ന്നതോടെ ഓസീസ് വേഗത്തില്‍ റണ്‍സ് കണ്ടെത്തിത്തുടങ്ങി. ഇരുവരും 132 റണ്‍സാണ് കൂട്ടിചേര്‍ത്തത്. എന്നാല്‍ സ്മിത്തിനെ ആര്യന് ദത്ത് പുറത്താക്കി. 68 പന്തില്‍ ഒരു സിക്സും ഒമ്പത് ഫോറും ഉള്‍പ്പെടുന്നതായിരുന്നു സ്മിത്തിന്റെ ഇന്നിംഗ്സ്. നാലാമതെത്തിയ ലബുഷെയ്നും അക്രമിച്ച കളിച്ചു. വാര്‍ണര്‍ക്കൊപ്പം 84 റണ്‍സാണ് ലബുഷെയ്ന് ചേര്‍ത്തത്.
ലബുഷെയ്ന് , ജോഷ് ഇന്‍ഗ്ലിസിന് (14) കാമറൂണ്‍ ഗ്രീന്‍ , എന്നിവര്‍ പുറത്തയായിതിന് േശഷം ഓസീസ് മധ്യ നിര തകര്‍ന്നു.എന്നാല്‍ മാക്സ്വെല് തകര്‍ത്താടിയപ്പോള്‍ ഓസീസ് സ്കോര്‍ 400ന് അടുത്തെത്തി. അവസാന ഓവറിലാണ് മാക്സി മടങ്ങുന്നത്. 44 പന്തുകള്‍ മാത്രം നേരിട്ട താരം എട്ട് സിക്സും ഒമ്പത് ഫോറും നേടി.






