
ന്യൂഡല്‍ഹി : ഏകദിന ക്രിക്കറ്റില്‍ ഏറ്റവും വേഗം മേറി സെഞ്ച്വുറിയെന്ന റെക്കോര്‍ഡ് ദക്ഷിണാഫ്രിക്കന്‍ താരം എയ്ഡന്‍ മാര്‍ക്രത്തില്‍ നിന്ന് പിടിച്ചുവാങ്ങി ഗ്ലെന്‍ മാക്സ്വെല്. ഇന്ന് നടന്ന ഓസീസ് നെതര്‍ലന്‍ഡ് മത്സരത്തിലാണ് 40 പന്തുകളില്‍ നിന്ന് ഓസീസ് താരം ഗ്ലെന്‍ മാക്സവെല്സെഞ്ചുറി പൂര്‍ത്തിയാക്കിയത്.
അരുണ്‍ ജെയ്റ്റലി സേറ്റഡിയേത്തില് എട്ട് സിക്സും ഒമ്പത് ഫോറും ഉള്‍പ്പെടുന്നതായിരുന്നു മാക്സ്വെല്ലിന്റെ ഇന്നിംഗ്സ്. ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ അതിവേഗ സെഞ്ച്വറിയുടെ കാര്യത്തിൽ നാലാം സ്ഥാനത്താണ് മാക്സ്വെല്ലിന്റെ ഇന്നത്തെ ബാറ്റിംഗ് പ്രകടനം. സൗത്ത് ആഫ്രിക്കയുടെ ഡിവില്ലിയേഴ്സ് നേടിയ 31 പന്തിലെ സെഞ്ച്വറിയാണ് ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ അതിവേഗ സെഞ്ച്വറി.
ഇതേ ഗ്രൗണ്ടിലാണ് മാര്‍ക്രവും വേഗമേറിയ സെഞ്ചുറി നേടിയിരുന്നത്. ഈ ലോകകപ്പില്‍ ശ്രീലങ്കയ്ക്കെതിരെ 49 പന്തിലാണ് മാര്‍ക്രം സെഞ്ചുറി കണ്ടെത്തിയത്. മാക്സിയുടെ സെഞ്ചുറിയോടെ മാര്‍ക്രം രണ്ടാമതായി . 2011ല്‍ ഇന്ത്യയില്‍ നടന്ന ലോകകപ്പില്‍ 50 പന്തില്‍ സെഞ്ചുറി നേടിയ മുന്‍ അയര്‍ലന്‍ഡ് താരം കെവിന് ഒബ്രിയാന് മൂന്നമതായി. ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ഇംഗ്ലണ്ടിനെതിരെയായിരുന്നു നേട്ടം.
നാലാമതും മാക്സ്വെല്ലാണ്. 2015 ലോകകപ്പില്‍ ശ്രീലങ്കയ്ക്കെതിരെ 51 പന്തിലാണ് മാക്സ്വെല് സെഞ്ചുറി പൂര്‍ത്തിയാക്കിയത്. അതേ ലോകകപ്പില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ 52 പന്തില്‍ സെഞ്ചുറി നേടിയ ദക്ഷിണാഫ്രിക്കന്‍ താരം എബി ഡിവില്ലിയേഴ്സ് നാലാമത്.
ഏകദിനത്തില്‍ വേഗത്തില്‍ സെഞ്ചുറി നേടിയ താരങ്ങളില്‍ നാലാമതെത്താനും മാക്സ്വെല്ലിനായി. എബി ഡിവില്ലിയേഴ്സ് (31 പന്തുകള്‍), കോറി ആന്ഡേഴ്സണ് (36) ഷാഹിദ് ആഫ്രീദി (37) എന്നിവരാണ് വേഗതയേറിയ സെഞ്ചുറി നേടിയ മറ്റുതാരങ്ങള്‍.
ഏകദിനത്തില്‍ വേഗതയറിയ സെഞ്ച്വുറി നേടിയ താരങ്ങള്‍
എബി ഡിവില്ലിയേ ഴ്സ് (31 പന്തുകള്‍)
കോറി ആന്ഡേഴ്സണ് (36)
ഷാഹിദ് ആഫ്രീദി (37)
ഗ്ലെന്‍ മാക്സവെല്‍ (40)
മാര്‍ക്രം ( 49)
കെവിന് ഒബ്രിയാന് ( 50)






