ഡൽഹിയിലെ ചെങ്കോട്ടയിൽ ദസറ ആഘോഷങ്ങളോടനുബന്ധിച്ച് നടന്ന ലവ- കുശ രാംലീലയിൽ രാവണദഹനം നടത്താൻ വന്ന ബോളിവുഡ് താരം കങ്കണ റണാവത്ത് പരിപാടിയുടെ ഭാഗമായി അമ്പെയ്യുന്നതിൽ പരാജയപ്പെട്ടു. രാവണദഹനം നടത്തിയ ആദ്യ വനിത കൂടിയാണ് കങ്കണ റണാവത്ത്.
എന്നാൽ അമ്പെയ്യാൻ പരാജയപ്പെട്ട താരത്തെ ട്രോളുകൾ കൊണ്ട് മൂടുകയാണ് സോഷ്യൽ മീഡിയ. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്ന ഒരു വീഡിയോയിൽ, കങ്കണ കയ്യിൽ വില്ലുമായി നില്ക്കുന്നത് കാണാം. അമ്പെയ്യാൻ കങ്കണ മൂന്ന് തവണ ശ്രമിച്ചെങ്കിലും മൂന്ന് തവണയും പരാജയപ്പെടുകയാണ് ഉണ്ടായത്. തുടര്ന്ന് ലവ് കുശ് രാംലീല കമ്മറ്റിയിലെ ഒരു അംഗം അമ്പ് എയ്യുകയായിരുന്നു. അമ്പെയ്ത്തിൽ പരാജയപ്പെട്ടതിന് ശേഷം കങ്കണ ജയ് ശ്രീറാം എന്ന് വിളിക്കുന്നതും വീഡിയോയിൽ കാണാം.

“എല്ലാ വർഷവും ചെങ്കോട്ടയിൽ നടന്നുവരുന്ന ലവ് കുശ് രാംലീലയുടെ കഴിഞ്ഞ 50 വർഷത്തെ ചരിത്രത്തിൽ ആദ്യമായി ഒരു വനിത രാവണരൂപം ദഹിപ്പിക്കാൻ പോകുന്നു, ജയ് ശ്രീറാം” എന്നാണ് രാവണ ദഹനത്തിന് മുൻപെ സോഷ്യൽ മീഡിയയിൽ വീഡിയോ പങ്കുവെച്ചുകൊണ്ട് കങ്കണ കുറിച്ചത്.
സിനിമയിൽ വീരശൂര പരാക്രമം കാണിക്കുന്ന കങ്കണയ്ക്ക് ഇത്രയും ചെറിയ കാര്യം പോലും അറിയില്ലേ എന്നാണ് സോഷ്യൽ മീഡിയയിൽ ചോദിക്കുന്നത്.ചൊവാഴ്ചയായിരുന്നു ഡൽഹിയിൽ ദസറ ആഘോഷങ്ങൾ നടന്നത്. കഴിഞ്ഞ വർഷം നടൻ പ്രഭാസാണ് രാവണ ദഹനം നടത്തിയത്.

Comments