
നോക്കത്താ ദൂരത്ത് കണ്ണും നട്ട് മലയാളസിനിമയിലേക്ക് എത്തിയ നടിയാണ് നദിയ മൊയ്തു. പിന്നീട് ചെയ്ത സിനിമകളെല്ലാം ഒന്നിനൊന്ന് മെച്ചം. കഥാപാത്രങ്ങളിലൂടെ പ്രേക്ഷകറിലേക്ക് ഇറങ്ങിയ നദിയ തമിഴിലും തെലുങ്കിലും എല്ലാം സജീവമായിരുന്നു. അഭിനയത്തില്‍ നിന്ന് ഇടക്കാലത്ത് ബ്രേക്ക് എടുത്തുവെങ്കിലും പൂര്‍വ്വാധികം ശക്തിയോടെ തിരിച്ചെത്തി. പ്രായം സൗന്ദര്യത്തെയും അഭിനയത്തെയും ബാധിക്കാത്ത മറ്റൊരു നടി എന്നാണ് നദിയയെ ആരാധകര്‍ വിശേഷിപ്പിയ്ക്കുന്നത്.
കഴിഞ്ഞ ദിവസം ആയിരുന്നു നദിയ മൊയ്ദുവിന്റെ അന്‍പത്തിയേഴാം പിറന്നാള്‍. പ്രിയപ്പെട്ട കൂട്ടുകാരിയ്ക്ക് ബേര്‍ത്ത് ഡേ ആശംസകള്‍ അറിയിച്ച് സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും ആരാധകരും എല്ലാം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകള്‍ പങ്കുവച്ചിരുന്നു. ഇപ്പോഴിതാ തന്റെ അന്‍പത്തിയേഴാം പിറന്നാള്‍ സുഹൃത്തുക്കള്‍ക്കൊപ്പം ആഘോഷിച്ച വീഡിയോയും ഫോട്ടോസുമായി ഇന്‍സ്റ്റഗ്രാമില്‍ എത്തിയിരിക്കുകയാണ് നടി.
ഏറ്റവും അടുത്തുള്ള പ്രിയപ്പെട്ടവര്‍ക്കൊപ്പം പിറന്നാള്‍ ആഘോഷിക്കുന്നത് സ്പെഷ്യലാണ്. നിങ്ങള്‍ നേര്‍ന്ന പിറന്നാള്‍ ആശംസകള്‍ക്കും പങ്കുവച്ച വീഡിയോയ്ക്കും നന്ദി. സ്നേഹം മാത്രം എന്ന് പറഞ്ഞുകൊണ്ടാണ് നദിയ ചിത്രങ്ങള്‍ പങ്കുവച്ചത്. പോസ്റ്റിന് താഴെ പ്രിയപ്പെട്ട നടിയ്ക്ക് പിറന്നാള്‍ ആശംസകള്‍ അറിയിച്ചുകൊണ്ട് ആരാധകരുമെത്തി. നദിയയുടെ സൗന്ദര്യത്തെ കുറിച്ചും ഇപ്പോഴും ജീവിതം ആഘോഷമാക്കുന്നതിനെ കുറിച്ചുമൊക്കെയാണ് കമന്റില്‍ സംസാരിക്കുന്നത്.
എണ്‍പതുകളുടെ അവസാനത്തില്‍ സിനിമയിലെത്തിയ നദിയ മൊയ്തു പിന്നീട് തമിഴിലും തെലുങ്കിലും എല്ലാം അഭിനയിച്ച് തകര്‍ക്കുകയായിരുന്നു. 1988 ല്‍ ആണ് വിവാഹം കഴിയുന്നത്. വിവാഹത്തിന് ശേഷവും അഭിനയത്തില്‍ സജീവമായിരുന്നു. പിന്നീട് ഭര്‍ത്താവിനൊപ്പം ലണ്ടനിലേക്ക് മാറിയതിന് ശേഷമാണ് അഭിനയത്തില്‍ നിന്നും ബ്രേക്ക് എടുത്തത്. 1994 ല്‍ അഭിനയത്തില്‍ നിന്നും ബ്രേക്ക് എടുത്ത നദിയ പിന്നീട് 20 വര്‍ഷങ്ങള്‍ക്ക് ശേഷം, 2014 ല്‍ ആണ് തിരിച്ചുവന്നത്. അതിന് ശേഷം ഇപ്പോഴും സജീവമാണ്.






