
കമലിന്റെ സംവിധാനത്തിൽ 1989-ൽ പുറത്തിറങ്ങിയ പ്രാദേശിക വാർത്തകൾ എന്ന സിനിമയിലൂടെ ചലച്ചിത്രരംഗത്തേക്ക് ചുവടുവച്ച് തന്റേതായ ഇടം നേടിയ സംവിധായകനാണ് ലാൽ ജോസ്. ‘മറവത്തൂർ കനവി’ലൂടെയാണ് ലാല്‍ ജോസ് സ്വതന്ത്രസംവിധായകനാകുന്നത്. കാല് നൂറ്റാണ്ട് പിന്നിട്ട യാത്രയില്‍ ഒട്ടേറെ സൂപ്പർ ഹിറ്റ് സിനിമകളും അതിലേറെ ആഘോഷിക്കപ്പെട്ട കഥാപാത്രങ്ങളും ലാല്‍ ജോസ് പ്രേക്ഷകര്‍ക്ക് സമ്മാനിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ എല്ലാ വിശേഷങ്ങളും ലാല്‍ ജോസ് ആരാധകരുമായി പങ്കിടാറുണ്ട്. യാത്രകളെ ഏറെ സ്നേഹിക്കാറുള്ള താരം അതിനിടയില്‍ കിട്ടുന്ന അറിവുകളും ചിത്രങ്ങളും പലപ്പോഴും സോഷ്യല്‍ മീഡിയയിലൂടെ പങ്കിടാറുണ്ട്.
ഇപ്പോഴിതാ പെറുവിടെ യാത്രയ്ക്കിടയില്‍ കണ്ട ഒരു ചിത്രത്തെക്കുറിച്ച് കുറിക്കുകയാണ് താരം. ‘‘പെറുവിലെ ലിമയിലെ മിറാഫ്ലോർസ് ജില്ലയിൽ പസഫിക് സമുദ്രത്തിനരികിലുള്ള ‘പാർക്ക് ഡെൽ അമോർ’ (ലവ് പാർക്ക്) ലെ ഒരു വലിയ ശിൽപമാണ് എൽ ബെസോ (ദി കിസ്). ശിൽപിയായ വിക്ടർ ഡെൽഫിനും ഭാര്യയും ചുംബിക്കുന്നതായി ചിത്രീകരിക്കുന്നതാണിത്. പ്രാദേശിക വിവരണങ്ങൾ അനുസരിച്ച്, ഏറ്റവും ദൈർഘ്യമേറിയ ചുംബനം നിലനിർത്താൻ കഴിയുന്ന ദമ്പതികൾക്കായി ജില്ലയിലെ മേയർ ഒരു മത്സരം നടത്തുന്നു (അല്ലെങ്കിൽ നടത്താറുണ്ട്), ഈ ശിൽപം ഇത് ആഘോഷിക്കുന്നു. ബാഴ്സലോണയിലെ അന്റോണി ഗൗഡിയുടെ പാർക്ക് ഗുല്ലിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണ് ഈ പാർക്ക്....’’ എന്ന് കുറിച്ചു കൊണ്ടാണ് താരം ചിത്രം പങ്കിട്ടിരിക്കുന്നത്.






