
ചന്ദ്ര ലക്ഷ്മണ്-ടോഷ് ക്രിസ്റ്റി ദമ്പതികളുടെ പെന്നോമനയ്ക്ക് ഒന്നാം പിറന്നാള്‍. അയാനൊപ്പമുളള മനോഹരമായ ഒരു ചിത്രത്തിനൊപ്പം ഒരു കുറിപ്പും പങ്കുവെച്ചുകൊണ്ടാണ് താരം മകന് ആശംസകള്‍ നേര്‍ന്നത്.
ഈ കുഞ്ഞ് അത്ഭുതം ഞങ്ങളുടെ ജീവിതത്തിലേക്ക് കടന്നു വന്നിട്ട് ഒരു വര്‍ഷം തികയുന്നു. രാജ കുട്ടി, ജന്മദിനാശംസകള് കണ്ണാ..ഒരു വര്‍ഷം എന്റെ കൈകളില്‍ പിടിച്ച് വളര്‍ച്ചയുടെ പടവുകള്‍ കടക്കുമ്പോഴും അവന്റെ ഓരോ വളര്‍ച്ചയും കണ്ടുനിന്നതും അവന്റെ അമ്മയായതും അനുഗ്രഹവും ബഹുമതിയുമാണ്. അവന്റെ ഒന്നാം ജന്മദിനത്തില് നിങ്ങളുടെ പ്രാര്‍ഥനയും അനുഗ്രഹവും വേണം ചന്ദ്ര ലക്ഷ്മണ് തന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ കുറിച്ചു.
അയാന് എന്നാണ് താരദമ്പതികളുടെ മകന്റെ പേര്. അയാന് എന്നാല്‍ ദൈവത്തിന്റെ സമ്മാനം എന്നാണ് അര്‍ത്ഥം. കുഞ്ഞാവയ്ക്ക് പിറന്നാള്‍ ആശംസകളറിയിച്ച് സഹപ്രവര്‍ത്തകരുടെയും ആരാധകരുടെയും കമന്റുകളുണ്ട്.






