കൊച്ചി: സോളാര്‍ കേസിലെ പരാതിക്കാരിയുടെ കത്ത തിരുത്താന്‍ ഗൂഢാലോചന നടന്നുവെന്ന കേസില്‍ കെ.ബി ഗണേഷകുമാറിന് തിരിച്ചടി. കേസിലെ തുടര്‍ നടപടികള്‍ റദ്ദാക്കണമെന്ന അപേക്ഷ ഹൈക്കോടതി തള്ളി. ഗണേഷ്കുമാറിനെതിരെ ഉയര്‍ന്നിരിക്കുന്ന ആരോപണങ്ങള്‍ ഗുരുതരമാണ്. ഉമ്മന്‍ ചാണ്ടിയുടെ ആത്മാവിന് നീതി ലഭിക്കണമെങ്കില്‍ കേസുമായി മുന്നോട്ടുപോകണമെന്നും ഹൈക്കോടതി നിരീക്ഷണം നടത്തി. ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്റേതാണ് ഉത്തരവ്.
സോളര്‍ കേസിലെ പരാതിക്കാരിയുടെ കത്തില്‍ തിരുത്തല്‍ വരുത്താന്‍ ഗൂഢാലോചന നടത്തിയെന്നും, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പേര് പിന്നീട് എഴുതിച്ചേര്‍ത്തതാണെന്നും ഉള്‍പ്പെടെയാണ് പരാതിയിലെ ആരോപണങ്ങള്‍. കെ ബി ഗണേഷ് കുമാറിനെയും സോളര്‍ കേസിലെ പരാതിക്കാരിയെയും എതിര്‍കക്ഷികളാക്കി അഡ്വ. സുധീര്‍ ജേക്കബാണ് പരാതി നല്‍കിയത്.
ഉമ്മന്‍ ചാണ്ടി അടക്കമുള്ളവര്‍ക്കെതിരെയുള്ള പീഡന പരാതി സിബിഐയും അന്വേഷിച്ച് തള്ളിയിരുന്നു.






