
നോയിഡ: നായയെ കെട്ടിയിട്ട് ബലാത്സംഗം ചെയ്ത യുവാവ് അറസ്റ്റില്‍. തുടര്‍ന്ന് ഈയാല്‍ നായയെ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് താഴെയ്ക്ക് എറിയിക്കുകയും ചെയ്തു. ഈ ക്രൂര സംഭവം നടന്നത് ഉത്തര്‍ പ്രദേശിലെ ഗ്രെറ്റര്‍ നോയഡയിലാണ്. മഥുര സ്വദേശിയായ 28 വയസ്സുകാരന് സോന്‍വീറാണ് അറസ്റ്റിലായത്.
സോന്‍വീര്‍ ഗ്രേറ്റര്‍ നോയിഡയില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു. ബുധനാഴ്ച രാത്രിയാണ് ഇയാള്‍ നായയെ തെരുവില്‍ നിന്ന് പിടികൂടി കെട്ടിടത്തിന്റെ രണ്ടാം നിലയിലെ തന്റെ മുറിയിലേക്ക് കൊണ്ടുപോയത്. ശേഷം നായയെ കെട്ടിയിട്ട് ബലാത്സംഗം ചെയ്യുകയായിരുന്നു. ഈ സംബവം അയല്‍ക്കാരുടെ ശ്രദ്ധയില്‍പെടുകയും ബഹളം വെയ്ക്കുകയും ചെയ്തതോടെ ആള്‍ക്കൂട്ടം തടിച്ചുകൂടി. ജനകീട്ടത്തിനെ കണ്ടത്തിന് പിന്നാലെ പ്രതി നായയെ മൂന്നാമത്തെ നിലയില്‍ നിന്ന് താഴെക്ക് എറിയുകയായിരുന്നു.
സംഭവത്തിനു പിന്നാലെ പൊലീസെത്തി സോന്വീറിനെ അറസ്റ്റ് ചെയ്തു. മൃഗങ്ങളോടുള്ള ക്രൂരത (മൃഗങ്ങളോടുള്ള ക്രൂരതക്കെതിരായ 1960ലെ നിയമം), പ്രകൃതി വിരുദ്ധ ലൈംഗിക ബന്ധം (സെക്ഷന്‍ 377) എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് പ്രതിക്കെതിരെ കേസെടുത്തത്. ഗുരുതരമായി പരിക്കേറ്റ നായ ഇപ്പോള്‍ ചികിത്സയിലാണ്. നായയുടെ ഉടമസ്ഥന് ആരാണെന്നുള്ള കാര്യത്തില്‍ വ്യക്തതയില്ല.സോന്‍വീര്‍ ഒരു സ്വകാര്യ കണ്‍സ്ട്രക്ഷന്‍ കമ്പനിയിലെ ജീവനക്കാരനാണ്. വിഷയം ശ്രദ്ധയില്‍പ്പെട്ട ദില്ലി വനിതാ കമ്മീഷന് അധ്യക്ഷ സ്വാതി മാലിവാള്‍ സമൂഹ മാധ്യമമായ എക്സില്‍ പ്രതികരിച്ചു- 'ഇത്തരക്കാര്‍ എല്ലാ പരിധികളും ലംഘിക്കുന്നു. വെറുപ്പുളവാക്കുന്ന ഇത്തരം പ്രവൃത്തികള്‍ ചെയ്യുന്നവര്‍ക്ക് സ്വയം മനുഷ്യരെന്ന് അവകാശപ്പെടാന്‍ എന്ത് അവകാശം?'
ग्रेटर नोएडा में एक आदमी ने कुत्ते के साथ दुष्कर्म किया और जब किसी ने उसे ऐसा करते देख लिया तो उसने कुत्ते को तीसरी मंज़िल से नीचे फेंक दिया।
किस अधिकार से ख़ुद को इंसान बोलते हैं ये लोग। घटियापन की तो सारी हदें लांघ चुके हैं… pic.twitter.com/VlTtDwoB1A— Swati Maliwal (@SwatiJaiHind) October 27, 2023






