
കോട്ടയം കടനാട് സർവീസ് സഹകരണ ബാങ്ക് ഭരണ സമിതി രാജിവച്ചു. സി പി എം ഭരണ സമിതിയിലെ പ്രസിഡന്റും വൈസ് പ്രസിഡന്റും ഉൾപ്പെടെ ഏഴ് ഭരണ സമിതി അംഗങ്ങളാണ് രാജിവച്ചത്. ബാങ്ക് നിക്ഷേപകർക്ക് 55 കോടിയോളം രൂപ കുടിശിക നൽകാനാവാത്ത വിധം പ്രതിസന്ധിയിലായിരുന്നു . ഇതോടെയാണ് ഭരണ സമിതിയുടെ രാജിയുണ്ടായത്.
ക്രമരഹിതമായ വായ്പകൾ നൽകിയെന്ന ആരോപണം ഭരണ സമിതിക്കെതിരെ ഉയർന്നിരുന്നു. കരുവന്നൂരിലടക്കം വലിയ പ്രതിസന്ധിയാണ് സഹകരണ ബാങ്കിൽ നടക്കുന്നത്.
അതേസമയം, കരുവന്നൂർ സഹകരണ ബാങ്ക് കള്ളപ്പണ കേസിൽ റിമാൻഡിലുള്ള സിപിഎം നേതാവും വടക്കാഞ്ചേരി നഗരസഭ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാനുമായ പി ആർ അരവിന്ദാക്ഷനും ബാങ്കിലെ മുൻ സീനിയര്‍ അക്കൗണ്ടന്റായ സി കെ ജിൽസിനും കോടതി ജാമ്യം അനുവദിച്ചില്ല. ഇരുവരുടെയും ജാമ്യാപേക്ഷ വിചാരണാകോടതി തള്ളി. എറണാകുളം പിഎംഎൽഎ കോടതിയുടെതാണ് വിധി.






