കണ്ണൂര്‍ ഇരിട്ടി ആറളം വന്യജീവി സങ്കേതത്തിനകത്ത് നായാട്ടു വിരുദ്ധ സ്ക്വാഡിന് അരിയും സാധനങ്ങളും എത്തിക്കാന്‍ പോവുകയായിരുന്ന വനപാലകരുടെ സംഘത്തിനു നേരെ മാവോയിസ്റ്റുകള്‍ വെടിയുതിര്‍ത്തു. ആര്‍ക്കും പരുക്കുകളില്ല. നായാട്ടു വിരുദ്ധ സ്ക്വാഡ് ക്യാംപ് ചെയ്യുന്നത്
ആറളം വന്യജീവി സങ്കേതത്തിന്റെ ഏറ്റവും ഉയര്‍ന്ന മേഖലയായ അമ്പലപ്പാറയിലാണ്. സാധാനങ്ങള്‍ അവിടേക്ക് കൊണ്ടു പോകുകയായിരുന്ന മൂന്നാംഗ വനം വാച്ചര്‍മാരുടെ സംഘത്തിന് നേരെയാണ് വെടിവയ്്പുണ്ടായത്. ഉച്ചയോടെയാണ് സംഭവം.
മാവോയിസ്റ്റുകളുടെ മുന്നില്‍പെട്ട വനം വാച്ചര്‍മാരുടെ സംഘം തിരിഞ്ഞോടിയപ്പോഴാണ് വെടിവയ്പുണ്ടായതെന്നാണു ലഭിക്കുന്ന വിവരം. വനപാലക സംഘത്തിലുണ്ടായിരുന്നത് കോളനിയില്‍ നിന്നു തിരഞ്ഞെടുക്കപ്പെട്ട താല്‍ക്കാലിക വാച്ചര്‍മാരാണ്.






