
മലപ്പുറത്ത് വില്ലേജ് ഓഫീസർ കൈക്കൂലി വാങ്ങുന്നതിനിടെ അറസ്റ്റിൽ. വഴിക്കടവ് വില്ലേജ് ഓഫീസര്‍ കാളികാവ് സ്വദേശി മുഹമ്മദ് സമീർ ആണ് അറസ്റ്റിലായത്. ആയിരം രൂപയാണ് കൈവശാവകാശരേഖ നല്‍കുന്നതിനായി ഇയാള്‍ ആവശ്യപ്പെട്ടത്. തുടര്‍ന്ന് പരാതിക്കാരൻ വിജിലന്‍സിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് വിജിലൻസ് കൈക്കൂലി പണം വാങ്ങുന്നതിനിടെ ഇയാളെ പിടികൂടുകയായിരുന്നു.






