
കഴിഞ്ഞ ദിവസമാണ് ചന്ദ്ര ലക്ഷ്മണ്-ടോഷ് ക്രിസ്റ്റി ദമ്പതികളുടെ പെന്നോമന അയാന് ഒരു വയസ്സ് പൂര്‍ത്തിയായത്. മകന്റെ പിറന്നാള്‍ ഗംഭീരമായിട്ടാണ് ഇരുവരും ആഘോഷിച്ചത്. പിറന്നാള്‍ ആഘോഷത്തിന്റെ ചിത്രങ്ങള്‍ ചന്ദ്ര ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു. ഇരുവരുടെയും കുടുംബാംഗങ്ങളും പിറന്നാള്‍ ആഘോഷത്തില്‍ പങ്കുചേര്‍ന്നു.
2021ല്‍ ആയിരുന്നു നടന് ടോഷ് ക്രിസ്റ്റിയുമായി ചന്ദ്രയുടെ വിവാഹം നടക്കുന്നത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ കുഞ്ഞ് പിറന്നു.
കുടുംബപ്രേക്ഷകര്‍ക്ക് സുപരിചിതയാണ് ചന്ദ്ര ലക്ഷ്മണ്. സിനിമയിലും തന്റെ സാന്നിധ്യം അറിയിച്ചിട്ടുളള ചന്ദ്ര ടെലിവിഷന്‍ പരമ്പരകളിലൂടെ ജനമനസ്സുകളില്‍ ഇടംനേടി.






