
ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി ആപ്പിലൂടെ മില്‍ക്ക് ഷേക്ക് ഓര്‍ഡര്‍ ചെയ്ത യു സെ് സ്വദേശിയ്ക്ക് ലഭിച്ചത് ഒരു കപ്പ് മൂത്രം. ഈ ദുരനുഭവം ഉണ്ടായത് സരാടോഗ സ്പ്രിംഗ്സ് സ്വദേശിയായ കാലേബ് വുഡിനാണ്. ഗ്രബ്ഹബ് ആപ്പ് ഉപയോഗിച്ച് ചിക്ക്-ഫില്‍-എയില്‍ നിന്നുമാണ് ഇദ്ദേഹം മില്‍ക്ക് ഷേക്കും ഫ്രൈസും ഓര്‍ഡര്‍ ചെയ്തത്. എന്നാല്‍ കാലേബിന് ലഭിച്ചത് ഒരു കപ്പ് മൂത്രമാണ്. ഡെലിവറിയ്ക്കെത്തിയ ഡ്രൈവറെ തിരിച്ചുവിളിച്ച കാലേബ് ഇക്കാര്യം അയാളെ അറിയിക്കുകയും ചെയ്തു. ' ഇത് മൂത്രമാണ്. ഇക്കാര്യം നിങ്ങള്‍ക്കറിയാമോ,'' എന്നാണ് കാലേബ് ഡെലിവറി ഡ്രൈവറോട് ചോദിച്ചത്. ഈ വീഡിയോ സെക്യൂരിറ്റി ക്യാമറയില്‍ പതിഞ്ഞിരുന്നു.
മില്‍ക്ക് ഷേക്കിലേക്ക് സ്ട്രോയിട്ട് ആദ്യം ഒന്ന് രുചിച് നോക്കുകയും ചെയ്തിരുന്നു. അപ്പോഴാണത്രേ ടെസ്റ്റില്‍ വിത്യാസം അനുഭവപ്പെട്ടത്. ' പിന്നീടാണ് ഗ്രബ്ഹബ് ഡ്രൈവര്‍ എനിക്കെത്തിച്ച് തന്നത് ചൂടുള്ള മൂത്രമായിരുന്നുവെന്ന് മനസ്സിലായത്'' കാലേബ് പറഞ്ഞു.
ഇയാളുടെ കാറില്‍ ഇത്തരത്തിലുള്ള രണ്ട് ബോട്ടിലുണ്ടായിരുന്നു. ജോലിത്തിരക്ക് കാരണം അതിലൊന്നില്‍ മൂത്രമൊഴിക്കേണ്ടി വന്നുവെന്നും ഇയാള്‍ പറയുന്നു. ശേഷം ഡെലിവറി സമയത്ത് കാറിലുണ്ടായിരുന്ന ബോട്ടിലുകളില്‍ ഒന്ന് മാറി നല്‍കുകയായിരുന്നു.തുടര്‍ന്ന് കാലേബ് ഗ്രബ്ഹബ് കമ്പനിയെ വിവരമറിയിക്കുകയായിരുന്നു.എന്നാല്‍ നാല് ദിവസത്തിന് ശേഷമാണ് കാലേബിന്റെ പരാതി പരിഗണിക്കാന്‍ കമ്പനി തയ്യാറായത്അതേസമയം സംഭവത്തില്‍ നിരവധി പേര് പ്രതികരണവുമായി രംഗത്തെത്തി.
'' മില്‍ക്ക് ഷേക്കും മൂത്രവും തമ്മില്‍ മാറിപ്പോകുന്നത് എങ്ങനെയെന്നാണ്,'' ഒരാള്‍ കമന്റ് ചെയ്തത്.അതേ സമയം ഗ്രബ്ഹബ് സംഭവത്തില്ഡ ഖേദം പ്രകടിപ്പിച്ച് രംഗത്തെത്തിയിരുന്നു. ഡ്രൈവര്‍ക്കെതിരെ കര്‍ശന നടപടിയെടുത്തിട്ടുണ്ടെന്നും അദ്ദേഹത്തിന്റെ കരാര്‍ അവസാനിപ്പിച്ചെന്നും കമ്പനി അറിയിച്ചു.അതേസമയം ഓര്‍ഡറിന് താന്‍ നല്കിയ 18 ഡോളര്‍ (1499 രൂപ) മാത്രമാണ് കമ്പനി തിരികെ നല്‍കിയതെന്ന് കാലേബ് പറഞ്ഞു. ഡെലിവറിയ്ക്കായി നല്കിയ പണവും ടിപ്പും ഇത്വരെ തിരിച്ച് നല്കിയിട്ടില്ലായെന്നും കാലേബ് പറയുന്നു.







Comments