
സുപ്രീം കോടതി ജഡ്ജി പി എസ് നരസിംഹ കോടതി വാദത്തിനിടെ മൈ ലോര്‍ഡ് എന്നും യുവര്‍ ലോര്‍ഡ്ഷിപ്പ് എന്നും ആവര്‍ത്തിച്ച് അഭിസംബോധന ചെയ്യുന്നതില്‍ അതൃപ്തി പ്രകടിപ്പിച്ചു.
മുതിര്‍ന്ന അഭിഭാഷകനോട് ബുധനാഴ്ച്ച ഒരു കേസിൽ വാദം കേൾക്കുന്നിതിനിടെയാണ് അതൃപ്തി പ്രകടിപ്പിച്ചത്. എത്ര പ്രാവശ്യം മൈ ലോര്‍ഡ് എന്ന് നിങ്ങള്‍ പറയും, നിങ്ങള്‍ ഇത് നിര്‍ത്തുകയാണെങ്കില്‍ ശമ്പളത്തിന്റെ പകുതി ഞാന്‍ നിങ്ങള്‍ക്ക് തരാമെന്ന് നരസിംഹ അഭിഭാഷകനോട് പറഞ്ഞു. മൈ ലോര്‍ഡിന് പ്കരം സര് എന്ന് എന്തുകൊണ്ട് ഉപയോഗിച്ചുകൂടെന്നും അദ്ദേഹം ചോദിച്ചു.
സമാന ആവശ്യമുന്നയിച്ച് നേരത്തെ ഒഡീഷ ഹൈകോടതി ചീഫ് ജസ്റ്റിസ് എസ്. മുരളീധർ രംഗത്തെത്തിയിരുന്നു. തന്നെ അഭിസംബോധന ചെയ്യുന്ന സമയത്ത് മൈ ലോർഡ്, ഓണറബിൾ തുടങ്ങിയ പരാമർശങ്ങൾ ഒഴിവാക്കണമെന്നായിരുന്നു ആവശ്യം. 2009ൽ ദില്ലി ഹൈക്കോടതി അഭിഭാഷകരോടും 2020ൽ പഞ്ചാബ് ഹരിയാന ഹൈക്കോടതി അഭിഭാഷകരോടും മുരളീധർ സമാന ആവശ്യമുന്നയിച്ചിരുന്നു.






