
പ്രേക്ഷകർക്ക് ഏറെയിഷ്ടമുള്ള പോലീസ് കഥാപാത്രങ്ങൾ വെള്ളിത്തിരയിലെത്തിച്ച താരമാണ് സുരേഷ് ഗോപി. വീണ്ടുമൊരു കിടുക്കൻ പോലീസ് വേഷത്തിലൂടെ പ്രേക്ഷകർക്ക് മുന്നിലെത്തുകയാണ് സുരേഷ് ഗോപി. അഞ്ചാം പാതിരാ അടക്കമുള്ള ചിത്രങ്ങള്‍ സംവിധാനം ചെയ്ത മിഥുന് മാനുവല്‍ തോമസ് തിരക്കഥയും രചനയും നിർവഹിച്ച അരുണ്‍ വര്‍മ സംവിധാനം ചെയ്ത ഈ സിനിമ ലീഗല്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രമാണ്. ഇപ്പോഴിതാ സിനിമയുടെ പ്രിവ്യൂ കാണാൻ വേണ്ടി തിയേറ്ററിൽ എത്തിയ ചിത്രം പങ്കിട്ടിരിക്കുകയാണ് സുരാജ് വെഞ്ഞാറമൂട്. കൊച്ചി പിവിആര്‍ ലുലുവില്‍ കഴിഞ്ഞ ദിവസം രാത്രി 7 മണിക്കായിരുന്നു പ്രിവ്യൂ. 'ഗരുഡൻ' പ്രിവ്യു ഷോ നിലത്തിരുന്ന് കാണുന്ന സുരേഷ് ഗോപിയുടെ വീഡിയോയും വൈറലായി മാറിയിരിക്കുകയാണ്. കുഞ്ചാക്കോ ബോബൻ എടുക്കുന്ന ഒരു സെൽഫി ചിത്രമാണ് താരം പങ്കിട്ടിരിക്കുന്നത്. സുരാജ് വെഞ്ഞാറമ്മൂടിനൊപ്പം
സുരേഷ് ഗോപി, കുഞ്ചാക്കോ ബോബൻ, നരേൻ എന്നിവരും നിലത്ത് ഇരിക്കുന്നുണ്ട്. സിനിമയുടെ ഇടവേളയില്‍ കുഞ്ചാക്കോ ബോബന്റെ പിറന്നാള്‍ ആഘോഷവും നടത്തി. സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്കൊപ്പം ടിനി ടോം, മേജര്‍ രവി, അഭിരാമി, മാളവിക, ലിസ്റ്റിൻ സ്റ്റിഫൻ, ജഗദീഷ്, സിദ്ദീഖ്, സംവിധായകൻ അരുണ്‍ വര്‍മ, തിരക്കഥാകൃത്ത് മിഥുൻ മാനുവല്‍ തോമസ്, സംഗീത സംവിധായകൻ ജേക്സ് ബിജോയ് തുടങ്ങിയവരും പ്രിവ്യൂ ഷോയ്ക്കെത്തിയിരുന്നു.
സമീപകാല മലയാള സിനിമയിലെ ഏറ്റവും മികച്ച ത്രില്ലര്‍ എന്നതിനൊപ്പം
പ്രകടനങ്ങളില്‍ സുരേഷ് ഗോപിക്കും ബിജു മേനോനും ഒരേപോലെ കയ്യടി ലഭിക്കുന്നുണ്ട്. 12 വര്‍ഷത്തിന് ശേഷമാണ് സുരേഷ് ഗോപിയും ബിജു മേനോനും വീണ്ടും ബിഗ് സ്ക്രീനില്‍ ഒന്നിക്കുന്നതെന്ന പ്രത്യേകതയും ഈ സിനിമയിലുണ്ട്. അഭിരാമിയാണ് സിനിമയിലെ നായിക. സുരേഷ് ഗോപി വീണ്ടും പോലീസ് വേഷത്തില്‍ എത്തുന്ന ഈ ചിത്രത്തിൽ നിഷാന്ത് എന്ന കോളേജ് പ്രൊഫസര്‍ ആയാണ് ബിജു മേനോൻ വേഷമിടുന്നത്. മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിൻ സ്റ്റീഫൻ ആണ് ഗരുഡൻ നിര്‍മ്മിക്കുന്നത്.
ദിവ്യ പിള്ള, മാളവിക, ജഗദീഷ്, സിദ്ധിഖ്, നിഷാന്ത് സാഗര്‍, തലൈവാസല്‍ വിജയ്, ദിലീഷ് പോത്തൻ, മേജര്‍ രവി, ബാലാജി ശര്‍മ, സന്തോഷ് കീഴാറ്റൂര്‍, രഞ്ജിത്ത് കാങ്കോല്‍, ജെയ്സ് ജോസ്, ജോസുകുട്ടി, ചൈതന്യ പ്രകാശ് തുടങ്ങി വമ്പൻ താരനിര തന്നെ ഈ സിനിമയിലുണ്ട്.






