
ഗുപ്ത ജി എന്ന എഴുപതുകാരൻ മുംബൈയിലെ ബോറിവലിയിലെ ക്വീൻ ലോണിലെ സുരക്ഷാ ഗാർഡാണ്. എന്നാൽ, ഊണിലും ഉറക്കത്തിലുമെല്ലാം ഗുപ്താജിയ്ക്ക് കാവലായി ഒരാൾ ഉണ്ട്. അത് ഗുപ്താജിയുടെ പ്രിയപ്പെട്ട ടൈഗർ ആണ്. വർഷം ഏറെയായി ഇരുവരും തമ്മിലുള്ള ഈ ആത്മബന്ധം ആരംഭിച്ചിട്ട്. കണ്ടുമുട്ടിയ നാൾ മുതൽ ഗുപ്താ ജിയുടെ പ്രിയപ്പെട്ടവനാണ് ഈ നായ. അവനെ സ്നേഹത്തോടെ അദ്ദേഹം ടൈഗർ എന്ന് വിളിച്ചു. അന്നു മുതൽ രാപ്പകൽ വത്യാസമില്ലാതെ ഗുപ്താജിയ്ക്കൊപ്പം ടൈഗറുമുണ്ട്.
ഗുപ്താ ജി ഹൈ-എൻഡ് ഹൗസിംഗ് സൊസൈറ്റിയായ ക്വീൻസ് ലോണിലാണ് ജോലി ചെയ്യുന്നത്. വീട്ടിൽ നിന്നും 20 കിലോമീറ്റർ സൈക്കിൾ ചവിട്ടിയാണ് ഇവിടേയ്ക്കുള്ള യാത്ര. ആ സൈക്കിളിൽ ടൈഗറിനും പ്രത്യേക സ്ഥലമുണ്ട്. ടൈഗറിന്റെ ഇരിപ്പിടം സൈക്കിളിന്റെ ഹാൻഡിലിൽ തൂക്കിയിട്ടിരിക്കുന്ന ഒരു ബാഗിലാണ് . ടൈഗറിനോട് കൊച്ചുവർത്തമാനങ്ങൾ പറഞ്ഞ് മുംബൈയിലെ തിരക്കേറിയ തെരുവുകളിലൂടെ ഗുപ്താ ജി സൈക്കിൾ ചിവിട്ടുമ്പോൾ പലർക്കും അത് ഹൃദയസ്പർശിയായ കാഴ്ചയാണ്.
സോഷ്യൽ മീഡിയയില്‍ ഗുപ്താ ജിയുടെയും ടൈഗറിന്റെയും ഈ സൈക്കിൾ സവാരിയും ഇപ്പോൾ വൈറലാണ്. ഇൗ വീഡിയോയ്ക്ക് ഇതുവരെ 275K -ലധികം ലൈക്കുകളും നിരവധി കമന്റുകളുമാണ് ലഭിച്ചത്.






