
ന്യൂഡല്‍ഹി: പാര്‍ലമെന്റിലെ ചോദ്യത്തിന് പണം വാങ്ങിയെന്ന ആരോപണത്തില്‍ ലോക്സഭാ എത്തിക്സ് കമ്മറ്റി തന്നോട് അപമാനകരമായ ചോദ്യങ്ങള്‍ ചോദിച്ചെന്ന് ആരോപണവുമായി തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവാ മോയ്ത്ര. ചെയര്‍മാന്റെ 'വിലകുറഞ്ഞ' 'അപ്രസക്തമായ' ചോദ്യങ്ങളെക്കുറിച്ച് താന്‍ പറഞ്ഞതിന്റെ 'കൃത്യമായ ട്രാന്‍സ്ക്രിപ്റ്റ്' തന്റെ പക്കലുണ്ടെന്ന് മൊയ്ത്ര പറഞ്ഞു.
''ബി.ജെ.പി നിങ്ങള്‍ വനിതാ എംപിമാരെ വ്യാജമാര്‍ഗ്ഗങ്ങളിലൂടെ പുറത്താക്കുന്നതിന് മുമ്പ്, എത്തിക്സ് കമ്മറ്റിയുടെ വാചക രേഖകള്‍ എന്റെ പക്കലുണ്ടെന്ന് ഓര്‍ക്കുക. ചെയര്‍മാന്റെ വില കുറഞ്ഞ അപ്രസക്തമായ ചോദ്യങ്ങള്‍, പ്രതിപക്ഷത്തിന്റെ പ്രതിഷേധങ്ങള്‍, എന്റെ പ്രതിഷേധങ്ങള്‍ എല്ലാം കറുപ്പിലും വെളുപ്പിലുമായ ഔദ്യോഗിക രേഖകളിലുണ്ട്.'' ടിഎംസി നിയമനിര്‍മ്മാതാവ് നാണമില്ലാത്തതും വിവേകമില്ലാത്തതും എന്ന തലക്കെട്ടിലൂടെ എക്സില്‍ എഴുതി.
അദാനി വിഷയത്തില്‍ പാര്‍ട്ടിയെ പരിഹസിച്ചതിന് ബിജെപി തനിക്കെതിരേ ക്രിമിനല്‍ കേസെടുക്കാന്‍ പദ്ധതിയിടുന്നതായി അറിയാന്‍ കഴിഞ്ഞെന്നും മഹുവ പറയുന്നു. ''ബിജെപി എനിക്കെതിരെ ക്രിമിനല്‍ കേസുകള്‍ ആസൂത്രണം ചെയ്യുന്നു എന്നറിഞ്ഞ് വിറയ്ക്കുന്നു. അവരെ സ്വാഗതം ചെയ്യുക. എന്റെ ഷൂസിന്റെ എണ്ണം ചോദിക്കുന്നതിന് മുമ്പ് 13,000 കോടി രൂപയുടെ കല്‍ക്കരി കുംഭകോണത്തിന് സിബിഐയും ഇഡിയും അദാനിക്കെതിരെ എഫ്ഐആര്‍ ഫയല്‍ ചെയ്യണമെന്ന് മാത്രം അറിയുക.'' മൊയ്ത്ര മറ്റൊരു ട്വീറ്റില്‍ പറഞ്ഞു.
വ്യാഴാഴ്ച രാവിലെ, പ്രതിപക്ഷ അംഗങ്ങള്‍ മൊയ്ത്രയ്ക്കൊപ്പം എത്തിക്സ് പാനല്‍ യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി, അതിന്റെ ചെയര്മാന് ബി.ജെ.പി എം.പി വിനോദ് കുമാര്‍ സോങ്കറിനോട് ''അശ്ലീലമായ'' ചോദ്യങ്ങള്‍ ചോദിച്ചെന്ന് ആരോപിച്ചു. അതേസമയം മൊയ്ത്രയുടെ 'സദാചാരവിരുദ്ധമായ പെരുമാറ്റം' സംബന്ധിച്ച അന്വേഷണങ്ങളില്‍ നിന്ന് അവരെ രക്ഷിക്കാനാണ് അശ്ളീല ആരോപണങ്ങളെന്ന് സോങ്കര്‍ പറഞ്ഞു. കൈക്കൂലി ആരോപണങ്ങളില്‍ നിരപരാധിത്വം വാദിച്ച മൊയ്ത്ര, സോങ്കറിന്റെ ചോദ്യങ്ങള്‍ 'വൃത്തികെട്ടത്' എന്ന് വിശേഷിപ്പിച്ചു.






