
തിരുവനന്തപുരം : സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസിന്ധിലാണെന്ന് സമ്മതിച്ച ചീഫ് സെക്രട്ടറി. കെഎസ്ആര്‍ടിസി ജീവനക്കാരുടെ പെന്ഷന് മുടങ്ങിയതിനെ തുടര്‍ന്ന് നടത്തിയ കോടതിയലക്ഷ്യ ഹര്‍ജിയിലാണ് കോടതിയ്ക്ക് മുന്പില് ചീഫ് സെക്രട്ടറിയുടെ തുറന്നു പറച്ചില്.
ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് പോലും പണം കണ്ടെത്താന്‍ സര്‍ക്കാര്‍ ബുദ്ധിമുട്ടുകയാണെന്നും ഒക്ടോബറിലെ പെന്ഷന് ഈ മാസം മുപ്പതിനകം വിതരണം ചെയ്യുമെന്നും അദ്ദേഹം ഹൈക്കോടതിയില്‍ ബോധിപ്പിച്ചു. കെഎസ്ആര്‍ടിസിക്ക് ധനസഹായം നല്‍കേണ്ടത് സര്‍ക്കാരിന്റെ് ബാധ്യതയല്ല. എങ്കിലും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നടപടികള്‍ സ്വകരീക്കാറുണ്ടെന്നും സഹായം വിതരണം ചെയ്യാറുണ്ടെന്നും ചീഫ് സെക്രട്ടറി കോടതി അറിയിച്ചു. ഗതാഗത സെക്രട്ടറിക്കും വീണ്ടും ഹാജരാകേണ്ടി വരുമെന്നും കോടതി മുന്നറിയിപ്പ് നല്കി. വിഡീയോ റിപ്പോര്‍ട്ട് കാണാം.
പെന്ഷന് വിതരണം മുടങ്ങിയതിനെ തുടര്‍ന്ന് കോടതിയക്ഷ്യ ഹര്‍ജിയില്‍ ഹാജാരാകാനായി നേരത്തെ ചീഫ് സെക്രട്ടറിയോടു നിര്‍ദ്ദേശിച്ചിരുന്നു . എന്നാല്‍ കേരളീയത്തിന്റെ് തിരിക്കുളളതിനാല് ഹാജാരാകാന്‍ കഴിയില്ലെന്നായിരുന്നു സത്യവാങ്മൂലത്തില്‍ ചീഫ് സെക്രട്ടറി അറിയിക്കുകയായിരുന്നു. ഇതിനെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു.






