
ബെംഗളൂരു: ലോകകപ്പ് സെമിഫൈനല്‍ ഉറപ്പിക്കാന്‍ ന്യൂസിലാന്‍ഡ് ഇന്നിറങ്ങുന്നു. ടൂര്‍ണമെന്റില്‍ നിന്ന് ജയത്തോടെ സ്ഥാനം മെച്ചപ്പെടുത്തി മടങ്ങുന്നതിന് വേണ്ടിയാണ് ശ്രീലങ്ക മത്സരത്തിന് ഇറങ്ങുന്നത്. ബെംഗളൂരുയിലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ഉച്ചയ്ക്ക് രണ്ട് മണിക്കാണ് മത്സരം.
ബെംഗളൂരുയില്‍ മഴ സാധ്യതഉണ്ടാകുമെന്ന്കാലവസ്ഥാപ്രവചനമുള്ളതിനാല് രണ്ടാമത്ബാറ്റ്ചെയ്യുന്ന ടീമിന് മുന്‍ തൂക്കം മുന്നില്‍ കണ്ടാണ് കെയ്ന്‍ വില്യംസണ് ഫീല്‍ഡിംഗ് തെരഞ്ഞെടുത്തത്. ആദ്യത്തെ നാലുകളില്‍ നിന്ന് തുടര്‍ച്ചായി വിജയത്തിന് ശേഷം പിന്നീട് അവസാന നാലു മത്സരങ്ങളില്‍ തോല്‍വിയോടെ കവീസ് സെമി ഫൈനല്‍ പ്രതീക്ഷ തുലാസിലായത്. പാകിസ്ഥാനെതിരെ 400 റണ്‍സടിച്ചിട്ടും മഴക്കളിയില്‍ തോറ്റതോടെയാണ് ന്യൂസിലന്‍ഡിന്റെ സെമി മോഹങ്ങള്‍ വെള്ളത്തിലായത്.
ശ്രീലങ്ക (പ്ലേയിംഗ് ഇലവൻ): പാത്തും നിസങ്ക, കുശാൽ പെരേര, കുശാൽ മെൻഡിസ്. സദീര സമരവിക്രമ, ചരിത് അസലങ്ക, ഏയ്ഞ്ചലോ മാത്യൂസ്, ധനഞ്ജയ ഡി സിൽവ, ചാമിക കരുണരത്നെ, മഹേഷ് തീക്ഷണ, ദുഷ്മന്ത ചമീര, ദിൽഷൻ മധുശങ്ക.
ന്യൂസിലൻഡ് (പ്ലേയിംഗ് ഇലവൻ): ഡെവൺ കോൺവേ, റാച്ചിൻ രവീന്ദ്ര, കെയ്ൻ വില്യംസൺ(സി), ഡാരിൽ മിച്ചൽ, മാർക്ക് ചാപ്മാൻ, ഗ്ലെൻ ഫിലിപ്സ്, മിച്ചൽ സാന്റ്നർ, ടോം ലാഥം, ടിം സൗത്തി, ലോക്കി ഫെർഗൂസൺ, ട്രെന്റ് ബോൾട്ട്






