
ബംഗളൂരു : ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗ് തിരഞ്ഞെടുത്ത ശ്രീലങ്ക 46.4 ഓവറില്‍ 171ന് എല്ലാവരും പുറത്തായി. ശ്രീലങ്കയെ ട്രന്റ് ബോള്ട്ട്മൂന്ന് വിക്കറ്റ് നേടിയ തകര്‍ത്തറിഞ്ഞു. മറുപടി ബാറ്റിംഗില്‍ ന്യൂസിലന്‍ഡ് 23 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ഡെവോണ്‍ കോണ്‍വെ (45), രചിന് രവീന്ദ്ര (42) എന്നിവര്‍ മികച്ച തുടക്കം നല്കിയ. ഡാരില്‍ മിച്ചലിന്റെ (43) ഇന്നിംഗ്സ് വിജയത്തില്‍ നിര്‍ണായകമായി. ഗ്ലെന്‍ ഫിലിപ്സ് (17) - ടോം ലാഥം (2) സഖ്യം ടീമിനെ വിജയത്തിലേക്ക് നയിച്ചു.
ജയത്തോടെ ന്യൂസിലന്‍ഡ് നാലാം സ്ഥാനത്തയക്ക് ഉയര്‍ന്നു. പാകിസ്ഥാനും അഫ്ഗാനും അവരുടെ അവസാന മത്സരത്തില്‍ അവിശ്വസനീയമായ മാര്‍ജിനില്‍ ജയിച്ചാല്‍ മാത്രമെ കിവീസിനെ മറികടക്കാനാവൂ. ഏറെക്കുറെ ഉറപ്പിച്ചു. ഇന്ത്യ - കിവീസ് സെമി ഫൈനിലാണ് സാധ്യത.
അതേ സമയം ശ്രീലങ്കന്‍ ബാറ്റിംഗ് നിരയില്‍ കുശാല്‍ പെരേര മാത്രമാണ് തിളങ്ങിയത്. 28 പന്തില്‍ 51 റണ്‍സെടുത്ത കുശാല്‍ പെരേര മാത്രമാണ് ന്യൂസിലന്‍ഡ് നിരയില്‍ തിളങ്ങിയത്. വാലറ്റത്ത് മഹീഷ് തീക്ഷണയുടെ (91 പന്തില്‍ പുറത്താവാതെ 39) ഇന്നിംഗ്സ് കൂടി ഇല്ലായിരുന്നെങ്കില്‍ ലങ്കന്‍ ടീം 150 റണ്‍സ് േപാലും എടുക്കാെത തകര്‍ന്നു വീഴുമായിരുന്നു.
ദില്ഷന് മധുഷങ്ക (19) എയ്ഞ്ചലോ മാത്യൂസ് (16), ധനഞ്ജയ ഡി സില്‍വ (19) എന്നിവരാണ് രണ്ടക്കം കണ്ട ശ്രീലങ്കിന്‍ താരങ്ങള്‍.ഓപ്പണര്‍ പതും നിസ്സങ്ക (2), കുശാല്‍ മെന്‍ഡിസ് (6), സദീര സമരവിക്രമ (1), ചരിത് അസലങ്ക (8), ചാമിക കരുണാരത്നെ (6), ദുഷ്മന്ത (1) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. അവസാന വിക്കറ്റില്‍ തീക്ഷണ - മധുഷങ്ക സഖ്യം 43 റണ്‍സ് കൂട്ടിചേര്‍ത്തു.
ലോക്കി ഫെര്ഗൂസണ്, മിച്ചല്‍ സാന്റ്നര്‍, രചിന് രവീന്ദ്ര എന്നിവര്‍ക്ക് രണ്ട് വിക്കറ്റ് വീതമുണ്ട്. ടിം സൗത്തിക്ക് ഒരു വിക്കറ്റുമായി ന്യൂസിലാന്ഡള് നിരയില്‍ തിളങ്ങി.
ഏകദിന ലോകകപ്പ് നേർക്കുനേർ നേരിട്ടപ്പോള്‍ കണക്കുകള്‍ .
1979 ലോകകപ്പ് ന്യൂസിലാൻഡ് 9 വിക്കറ്റിന് ശ്രീലങ്കയെ തോൽപിച്ചു
1983 ലോകകപ്പ് ന്യൂസിലൻഡ് ശ്രീലങ്കയെ 5 വിക്കറ്റിന് തോൽപിച്ചു
1983 ലോകകപ്പ് ശ്രീലങ്ക ന്യൂസിലൻഡിനെ 3 വിക്കറ്റിന് തോൽപിച്ചു
1992 ലോകകപ്പ്ന്യൂസിലൻഡ് ശ്രീലങ്കയെ 6 വിക്കറ്റിന് തോൽപിച്ചു
2003 ലോകകപ്പിൽ ശ്രീലങ്ക ന്യൂസിലൻഡിനെ 47 റൺസിന് തോൽപിച്ചു
2007 ലോകകപ്പില്‍ ശ്രീലങ്ക ന്യൂസിലൻഡിനെ 6 വിക്കറ്റിന് തോൽപിച്ചു
2007 ലോകകപ്പിൽ ശ്രീലങ്ക ന്യൂസിലൻഡിനെ 81 റൺസിന് തോൽപിച്ചു
2011 ലോകകപ്പിൽ ശ്രീലങ്ക 112 റൺസിന് ന്യൂസിലൻഡിനെ പരാജയപ്പെടുത്തി
2011 ലോകകപ്പ് ശ്രീലങ്ക ന്യൂസിലൻഡിനെ 5 വിക്കറ്റിന് തോൽപ്പിച്ചു
2015 ലോകകപ്പിൽ ന്യൂസിലൻഡ് ശ്രീലങ്കയെ 98 റൺസിന് പരാജയപ്പെടുത്തി
2019 ലോകകപ്പ് ന്യൂസിലൻഡ് ശ്രീലങ്കയെ 10 വിക്കറ്റിന് തോൽപ്പിച്ചു





