
പാലക്കാട്: ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണമടഞ്ഞു. അപകടത്തില്‍ പരിക്കേറ്റ് ഇഎസ്ഐ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന എലവഞ്ചേരി ചങ്ങരംകുടം സുകു ചന്ദ്രന് (31) ആണ് മരണമടഞ്ഞത്.
അപകടത്തില്‍ പരിക്കേറ്റ മുപ്പത്തടം ഈരത്തറ സിമില്‍ സിറിള്‍ (21) എന്നയാള്‍ ആസ്റ്റര്‍ മെഡിസിറ്റിയിലും മുപ്പത്തടം മുല്ലപ്പറമ്പില്‍ എല്ബിന് (23) എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലും ചികിത്സയിലാണ്. ഇരുവരുടേയും നില അതീവ ഗുരുതരമാണെന്നാണ് വിവരം.
ബിനാനിപുരം പിഎസ് പരിധിയില്‍ മുപ്പത്തടം പൊന്നാരം ജംഗ്ഷനില്‍ വെച്ചായിരുന്നു അപകടം. സുകു സഞ്ചരിച്ച ബൈക്കും യുവാക്കള്‍ സഞ്ചരിച്ച ബൈക്കും എതിര്‍ദിശയില്‍ വരുമ്പോഴായിരുന്നു അപകടം.






