
വലിയൊരു ഇടവേളയ്ക്ക് ശേഷമാണ് ദിലീപിന്റെ ഒരു ബിഗ് ബജറ്റ് ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്. അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന ദിലീപ് ചിത്രമായ ബാന്ദ്ര ഒരു വലിയ ബജറ്റ് ചിത്രം തന്നെയാണ്. ഉദയകൃഷ്ണയുടെ തിരക്കഥയിൽ ഒരുങ്ങുന്ന ചിത്രം ഗ്യാങ്സ്റ്റര്‍ കഥയാണ് പറയുന്നത്. സിനിമയിൽ നായിക വേഷത്തിലെത്തുന്നത് തെന്നിന്ത്യയിലേയും ബോളിവുഡിലേയും നിറ സാന്നിധ്യമായ തമന്നയാണ്. താരത്തിന്റെ മലയാളം അരങ്ങേറ്റം കൂടിയാണിത്. ബാന്ദ്ര കഴിഞ്ഞ ദിവസം തിയേറ്ററുകളിൽ എത്തി. ഇപ്പോഴിതാ ആ സന്തോഷവും പ്രേക്ഷകകരോടുള്ള നന്ദിയും പറയുകയാണ് ദിലീപ്. സിനിമ ഏറ്റെടുത്ത പ്രേക്ഷകര്‍ക്ക് നന്ദി പറഞ്ഞുകൊണ്ടാണ് ദിലീപും സംവിധായകനായ അരുണ്‍ ഗോപിയും ഫേസ്ബുക്ക് ലൈവില്‍ എത്തിയത്. ദിലീപിന്റെ ഒഫീഷ്യൽ ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് ഇവർ സന്തോഷം പങ്കിട്ടത്.
"ഷോകളുടെ എണ്ണം കൂടിവരുകയാണ്, തിയേറ്ററുകള്‍ ഹൗസ് ഫുള്‍ ആകുമെന്ന് സന്തോഷത്തിലാണ് ഞങ്ങൾ... " ലൈവിൽ ദിലീപ് പറഞ്ഞു. കലാഭവന്‍ ഷാജോണും രണ്ടാള്‍ക്കും കൂടെയുണ്ടായിരുന്നു.
വിനായക അജിത്ത് ആണ് സിനിമയുടെ നിര്‍മ്മാണം. ചിത്രത്തിലെ കഥ ഫിക്ഷനാണെങ്കിലും യഥാര്‍ത്ഥ സംഭവങ്ങളില്‍ നിന്നുമുള്ള പ്രചോദനം ഉള്‍ക്കൊണ്ടാണ് ബാന്ദ്ര എഴുതിയിരിക്കുന്നത്. അലക്സാണ്ടര്‍ ഡൊമിനിക് എന്ന ഗ്യാങ്സ്റ്ററായ ദീലിപിന്റെ വ്യത്യസ്തമായ ലുക്കും ശ്രദ്ധ നേടിയിരുന്നു. താര ജാനകി എന്നാണ് തമന്നയുടെ കഥാപാത്രത്തിന്റെ പേര്. 1980 കളിലെ ബോംബെയിലാണ് ബാന്ദ്രയുടെ കഥ നടക്കുന്നത്.
കേശു ഈ വീടിന്റെ നാഥന് ആണ് ദിലീപിന്റെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ഉര്‍വ്വശിയായിരുന്നു ചിത്രത്തിലെ നായിക.






