
വിവാഹത്തിന് ശേഷമുളള ആദ്യ ദീപാവലി ആഘോഷമാക്കി അശോക് സെല്‍വനും കീര്‍ത്തി പാണ്ഡ്യനും. ഇതിന്റെ ചിത്രങ്ങള്‍ ഇരുവരും തങ്ങളുടെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. ചിത്രങ്ങള്‍ ഇതിനോടകം ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.
സെപ്റ്റംബര്‍ 13-നായിരുന്നു അശോക് സെല്‍വന്റെയും കീര്‍ത്തി പാണ്ഡ്യന്റെയും വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് താരങ്ങളുടെ വിവാഹത്തില്‍ പങ്കെടുത്തത്. ഇരുവരുടെയും വിവാഹ ചിത്രങ്ങളെല്ലാം സോഷയല്‍ മീഡിയയില്‍ വൈറലായിരുന്നു.
സൂദു കാവ്വും എന്ന ഹിറ്റ് ചിത്രത്തിലൂടെയാണ് അശോക് സെല്‍വന്റെ സിനിമയില്‍ അരങ്ങേറ്റം. പിസ രണ്ടിലൂടെയാണ് നായകനായി എത്തിയത്. മോഹന്‍ലാലിന്റെ മരക്കാര്‍: അറബിക്കടലിന്റെ സിംഹത്തില്‍ വില്ലനായ അച്യുതന് മാങ്ങാട്ടച്ഛന്‍ എന്ന വേഷത്തില്‍ എത്തിയ അശോക് സെല്വന് അടുത്തിടെ പോര് തൊഴിലിലൂടെ എല്ലാ ഭാഷകളിലും സ്വീകാര്യത നേടിയിരുന്നു.
തുമ്പയിലൂടെയായിരുന്നു കീര്‍ത്തി പാണ്ഡ്യന്റെ അരങ്ങേറ്റം. അന്പ് ഇറക്കിനായാള്‍ അടക്കമുള്ള ഹിറ്റ് ചിത്രങ്ങളില്‍ തിളങ്ങിയ നടിയാണ് കീര്‍ത്തി പാണ്ഡ്യന്. മലയാള ചിത്രം ഹെലന്റെ റീമേക്കായിരുന്നു ഇത്. അന്പിര്കിനിയയിലും കീര്‍ത്തി പാണ്ഡ്യന് വേഷമിട്ടിരുന്നു. പാ രഞ്ജിത്ത് നിര്‍മിച്ച ബ്ലൂ സ്റ്റാര്‍ എന്ന സിനിമയില്‍ അശോക് സെല്‍വനും കീര്‍ത്തിയും ഒന്നിച്ച് അഭിനയിച്ചിരുന്നു.






