ദിലീപ് നായകനും തമന്ന നായികയുമായി അടുത്തിടെ പുറത്തിറങ്ങിയ ചിത്രമാണ് ബാന്ദ്ര. ചിത്രത്തിന് നെഗറ്റീവ് റിവ്യൂ നടത്തിയ യൂട്യൂബര്‍മാര്‍ക്കെതിരെ കേസെടുക്കണമെന്ന ാവശ്യവുമായി കോടതിയില്‍ ഹര്‍ജി. അശ്വന്ത് കോക്ക്, ഷിഹാബ്, ഉണ്ണി ബ്ലോഗ്സ് , ഷാസ് മുഹമ്മദ്, അര്ജുന്, ഷിജാസ് ടോക്ക്സ്, സായ് കൃഷ്ണ എന്നീ ഏഴ് യൂടൂബര്‍മാര്‍ക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജി സമര്‍പ്പിച്ചത്. തിരുവനന്തപുരം ജെ എഫ് എം കോടതി അഞ്ചില്‍ അജിത് വിനായക ഫിലിംസാണ് പരാതി നല്‍കിയത്.
ഹര്‍ജിയില്‍ ആരോപിച്ചിരിക്കുന്നത് സിനിമ ഇറങ്ങി മൂന്ന് ദിവസത്തിനുള്ളില്‍ നഷ്ടമുണ്ടാക്കുന്ന രീതിയില്‍ നെഗറ്റീവ് റിവ്യൂ നടത്തിയെന്നാണ്. തിരുവനന്തപുരം സിറ്റി പോലാസ് കമ്മീഷണര്‍ക്ക് കേസെടുക്കുന്നതിനായി നിര്‍ദേശം നല്‍കാനും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്. സാമൂഹിക മാധ്യമങ്ങളിലൂടെ ചിത്രത്തിനെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ വ്യാജവും മോശവുമായി പ്രേക്ഷകരെ തെറ്റിദ്ധരിപ്പിക്കുന്നതുമായ കാര്യങ്ങള്‍ പ്രചരിപ്പിച്ചതായിയാണ് ആരോപണം.






